വിവോ തങ്ങളുടെ വി 40 സീരീസില്‍ ഏറ്റവും പുതിയ ഏറ്റവും ഒരു ഫോണ്‍ കൂടി അവതരിപ്പിച്ചു. വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ വിവോ വി 40 എസ്ഇ 5ജി ആഗോളതലത്തില്‍ കമ്പനി ലോഞ്ച് ചെയ്തു. ഫോണിന്റെ ചില ഫീച്ചറുകളും ഈ വെബ്സൈറ്റ് വഴി വിവോ പുറത്ത് വിട്ടിട്ടുണ്ട്.
1080 x 2400 പിക്സല്‍ റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് വിവോ വി 40 എസ്ഇ 5ജിയ്ക്കായി കമ്പനി നിര്‍മ്മിച്ചിരിക്കുന്നത്. ഈ സ്ക്രീനിന് 120 Hz പുതുക്കല്‍ നിരക്ക്, 1200 nits പരമാവധി തെളിച്ചം എന്നിവയും അവകാശപ്പെടാനുണ്ട്.
ഈ ഫോണിന് 8 ജിബി വരെ LPDDR4x റാമും 256GB UFS 2.2 ഇന്റേണല്‍ സ്റ്റോറേജും അവകാശപ്പെടാന്‍ സാധിക്കുന്നതാണ്. കൂടുതല്‍ സ്റ്റോറേജ് ആവിശ്യമായി വരുന്ന ഉപയോക്താക്കള്‍ക്ക് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്റെ സ്റ്റോറേജ് വര്‍ധിപ്പിക്കാന്‍ സാധിക്കുന്നതാണ്.
ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഒഎസ് 14ല്‍ ആണ് ഏറ്റവും പുതിയ വിവോ വി 40 എസ്ഇ 5ജി പ്രവര്‍ത്തിക്കുന്നത് എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ട്രിപ്പിള്‍ റിയര്‍ ക്യാമറ യൂണിറ്റാണ് ഈ ഫോണിനായി വിവോ തയ്യാറാക്കിയിരിക്കുന്നത്.
50 എംപിയാണ് ഈ ഫോണിന്റെ പ്രൈമറി ക്യാമറ. കൂടാതെ 8 എംപിയുടെ ഒരു അള്‍ട്രാ വൈഡ് സെന്‍സര്‍, 2 എംപിയുടെ ഓക്സിലറി സെന്‍സര്‍ എന്നിവയും ഇടം പിടിച്ചിരിക്കുന്നു. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി കമ്പനി വിവോ വി 40 എസ്ഇ 5ജിയില്‍ നല്‍കിയിരിക്കുന്ന ഫ്രണ്ട് ക്യാമറ 16 എംപിയുടേത് ആണ്.
44W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 5000 mAh ബാറ്ററിയും ഈ ഫോണില്‍ വിവോ പായ്ക്ക് ചെയ്തിട്ടുണ്ട്. ഫോണിന്റെ ഡസ്റ്റ്, വാട്ടര്‍ പ്രതിരോധത്തിന്റെ റേറ്റിങ് IP54 ആണ്. ഫോണിന്റെ അധിക സുരക്ഷയ്ക്കായി ഒരു ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും ഈ ഫോണില്‍ വിവോ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക