പണ്ട് കാലം തൊട്ടേ എല്ലാവർക്കുമുള്ള ഒരു പ്രധാന സംശയമാണ് ദിവസവും തല മുടി കഴുകുന്നത് നല്ലതാണോ എന്നത്. പൊതുവേ മലയാളികൾ എന്നും തല മുടി കഴുകുന്ന ആളുകളാണ്. ചിലർ രണ്ട് ദിവസം കൂടുമ്പോൾ അല്ലെങ്കിൽ ആഴ്ചയിൽ ഒരു ദിവസം അങ്ങനെയാണ് മുടി കഴുകുന്ന രീതി. പലർക്കും ഇപ്പോഴും ഇത് ഒരു സംശയമായി നിലനിൽക്കുന്നുണ്ട്. ശരിയായ രീതിയിൽ എത്രനാൾ കൂടുമ്പോഴാണ് മുടി കഴുകേണ്ടതെന്ന് നോക്കാം.
ദിവസവും മുടി കഴുകുന്നത് മുടിയിലെ സ്വാഭാവിക എണ്ണ നീക്കുകയും മുടി ഒരുപാട് വരണ്ട് പോകുന്നതിനും കേടുപാടുകൾക്കും കാരണമാകുകയും ചെയ്യുന്നു. എന്നാൽ മുടിയിൽ പൊടിയും അഴുക്കും പറ്റുന്ന രീതിയിൽ ജോലി ചെയ്യുന്ന ആളുകൾ ദിവസവും മുടി കഴുകുന്നതാണ് നല്ലത്. എന്നാൽ അങ്ങനെ അമിതമായി പൊടിയും അഴുക്കും മുടിയിൽ ഇല്ലാത്തവർ ദിവസവും മുടി കഴുകുന്നത് ഗുണത്തെക്കാൾ ഉപരി ദോഷമാണ് ചെയ്യുന്നത്.
രണ്ട് ദിവസത്തിൽ ഒരിക്കൽ മുടി കഴുകുന്നത് വളരെ ഗുണം ചെയ്യും. ശുചിത്വം നിലനിർത്തുന്നതിനും മുടിയുടെ സംരക്ഷണത്തിനും ഇത് സഹായിക്കുന്നു. രണ്ട് ദിവസത്തിൽ ഒരിക്കൽ മുടി കഴുകിയാൽ മുടിയിലെയും തലയോട്ടിയിലെയും സ്വാഭാവിക എണ്ണ അധികമായി നീക്കം ചെയ്യാറില്ല. ഇത് മുടിയുടെ ആരോഗ്യസംരക്ഷണത്തിന് വളരെ ഉപകാരപ്പെടും. ഇങ്ങനെ കഴുകുമ്പോൾ മുടിക്ക് ചേരുന്ന ഷാപൂവും കണ്ടീഷണറും ഉപയോഗിക്കണം. ആഴ്ചയിൽ രണ്ട് തവണ മുടി കഴുകുന്നതും ദോഷം ചെയ്യില്ല. ഇത് തിളക്കം വർദ്ധിപ്പിക്കും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക