കണ്‍തടങ്ങളിലെ കറുത്ത പാട് എളുപ്പത്തിൽ മാറ്റാന്‍ പരീക്ഷിക്കാവുന്ന ചില വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ഒന്ന്…
ഇടയ്ക്കിടെ തണുത്ത വെള്ളത്തിൽ കണ്ണുകൾ കഴുകുന്നത് കണ്ണുകൾക്ക് കുളിർമ പകരുന്നു. ഇത് കണ്ണിനു താഴെ കറുപ്പ് നിറം വരാതെ സൂക്ഷിക്കും.
രണ്ട്…
പുറത്തുപോകുമ്പോള്‍ കണ്ണിന് താഴെ സണ്‍സ്ക്രീന്‍ ലോഷന്‍ നിര്‍ബന്ധമായി ഇടണം. രാത്രിയിൽ കിടക്കുന്നതിനു മുന്‍പും രാവിലെ ഉറക്കമുണരുമ്പോഴും ഏതെങ്കിലും മോയ്സ്ചറൈസിങ്ങ് ക്രീം ഉപയോഗിക്കുന്നതും ഗുണം ചെയ്യും.
മൂന്ന്…
കണ്ണിന് ചുറ്റമുള്ള കറുപ്പ് മാറാൻ ഉരുളക്കിഴങ്ങ് മികച്ച പരിഹാരമാണ്. ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്തടങ്ങളില് വെച്ചുകൊടുക്കാം. അതുപോലെ തന്നെ, ഉരുളക്കിഴങ്ങിന്റെ നീരും വെള്ളരിക്ക നീരും സമം ചേർത്ത് കണ്ണിന് താഴെ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുന്നതും ഫലം ചെയ്യും.
നാല്…
ടീ ബാഗ് ഉപയോഗിക്കുന്നത് കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ അകറ്റാന്‍ സഹായിക്കും. ഇതിനായി കുറച്ചുസമയം ഫ്രിഡ്ജില്‍ വച്ച ടീ ബാഗ് കണ്തടത്തില് പത്ത് മിനിറ്റ് വയ്ക്കുക. പതിവായി ഇത് ചെയ്യുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാന്‍ നല്ലതാണ്.
അഞ്ച്…
കണ്ണിന് ചുറ്റുമുള്ള ഇരുണ്ട നിറം അകറ്റാൻ കോഫി കൊണ്ടുള്ള പാക്ക് വളരെ നല്ലതാണ്. ഇതിനായി രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് മിക്സ് ചെയ്യൂ. ശേഷം ഈ മിശ്രിതം കണ്ണിന് ചുറ്റും പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക