കടുത്ത ചൂടിൽ നിന്നും ശരീരത്തിനെയും മനസ്സിനെയും സംരക്ഷിക്കാൻ പല വിധത്തിലുള്ള ജ്യൂസും നമ്മൾ ട്രൈ ചെയ്യാറുണ്ട്. കിടിലൻ രുചിയിൽ വീട്ടിൽ സുലഭമായി ലഭിക്കുന്ന പച്ച മാങ്ങ ഉപയോഗിച്ച് ഒരു ജ്യൂസ് റെഡിയാക്കി എടുത്താലോ. പൊള്ളുന്ന ചൂടിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ ഇതിലും നല്ലൊരു ഡ്രിങ്ക് വേറെയില്ല.
ഇതിനായി ആദ്യം തന്നെ പച്ച മാങ്ങ എടുത്ത് തൊലി കളഞ്ഞതിനു ശേഷം ചെറിയ കഷണങ്ങളായി മുറിച്ച് ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുക്കാം. ശേഷം ഇതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചി തൊലി കളഞ്ഞത് കൂടി ഇതിലേക്ക് ചേർത്തു കൊടുക്കാം. പിന്നീട് എരുവിന് ആവശ്യമായ കാന്താരി കൂടി ചേർത്തു കൊടുക്കണം.
പിന്നീട് അല്പം പഞ്ചസാരയും ഒരു നുള്ള് ഉപ്പും കൂടി ചേർത്ത് നല്ലതു പോലെ അരച്ചെടുക്കണം. പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത പച്ച മാങ്ങയിലേക്ക് കുറച്ച് ഐസ് ക്യൂബ്സും പാകത്തിന് വെള്ളവും കൂടി ചേർത്ത് ലൂസാക്കി എടുക്കാം. കിടിലൻ രുചിയിൽ ശരീരത്തെ കൂളാക്കാൻ പച്ച മാങ്ങ ജ്യൂസ് റെഡിയായി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക