കരിമ്പിന് ജ്യൂസ് കുടിക്കാന്‍ മിക്ക ആൾക്കാർക്കും ഇഷ്ടമായിരിക്കും. മധുരത്തിന്റെ സ്രോതസ്സെന്നതിനപ്പുറം നിരവധി പോഷകങ്ങള്‍ ഉൾപ്പെടുന്ന ഒന്നാണ് കരിമ്പ്. പ്രത്യേകിച്ച് ഈ പൊള്ളുന്ന വേനലില്‍ ശരീരത്തിന് അല്പം തണുപ്പ് നൽകാൻ കുടിക്കാവുന്ന ഒരു പാനീയമാണ് കരിമ്പിന് ജ്യൂസ്. ദാഹം സുഗമമാക്കാനും നിര്‍ജ്ജലീകരണത്തെ തടയാനും ഇവ സഹായിക്കും. രുചികരവും പോഷസമ്പുഷ്ടവുമായ കരിമ്പിന് ജ്യൂസ് ദാഹമകറ്റുന്നതോടൊപ്പം ഉന്മേഷവും ഊർജ്ജസ്വലതയും പകരുന്നു.
ധാരാളം നാരുകൾ അടങ്ങിയ കരിമ്പിൻ ജ്യൂസ് രാവിലെ വെറുംവയറ്റില്‍ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും മലബന്ധത്തെ അകറ്റാനും നല്ലതാണ്. ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും ഉദരത്തിന്റെ ആരോഗ്യത്തിനുമൊക്കെ ഇവ ഉപകാരപ്പെടും. കരിമ്പിൽ ഒട്ടും കൊഴുപ്പ് ഇല്ല. സ്വാഭാവികമായും കരിമ്പിൽ മധുരമുണ്ട്. അതുകൊണ്ടുതന്നെ കരിമ്പിന് ജ്യൂസ് തയ്യാറാക്കുമ്പോള്‍ പഞ്ചസാര ഒട്ടും ചേര്‍ക്കേണ്ട. 100 ഗ്രാം കരിമ്പില്‍ ജ്യൂസില്‍ വെറും 270 കലോറി മാത്രമാണ് ഉള്ളത്. കൂടാതെ കരിമ്പിൽ ധാരാളം നാരുകൾ അടിങ്ങിയിട്ടുണ്ട്. അതുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച പാനീയമാണ് കരിമ്പിൻ ജ്യൂസ്. പ്രതിരോധശേഷി വർധിപ്പിക്കാനും ഇവ സഹായിക്കും.
കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, അയേണ്‍, പൊട്ടാസിയം എന്നി ധാതുക്കളാൽ സമ്പുഷ്ടമാണ് കരിമ്പിന് ജ്യൂസ്. ഇത് എല്ലുകളെ ശക്തമാക്കി ഓസ്റ്റിയോപോറോസിസ് മുതലായ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കും. കരിമ്പിന് ജ്യൂസ് കുടിക്കുന്നത് പല്ലിന്റെ ആരോഗ്യത്തിനും ഉത്തമമാണ്. പഞ്ചസാരയുടെ സ്വാഭാവിക അംശം അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹരോഗികൾ കരിമ്പിന് ജ്യൂസ് മിതമായ അളവില്‍ മാത്രം കുടിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ വർധിപ്പിക്കാൻ ഇവയ്ക്ക് കഴിയുമെന്നും ന്യൂട്രീഷ്യന്മാര് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക