നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു. കൊച്ചിയിൽ വെച്ചാണ് മരണം. വാര്‍ദ്ധക്യ സഹജമായ അസുഖമാണ് മരണകാരണം. 83 വയസ്സായിരുന്നു. ഏലിയാമ്മയാണ് ഭാര്യ.
മീരാ ജാസ്മിൻ നായികയായി വേഷമിട്ടതില്‍ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത് ക്വീൻ എലിസബത്ത് ആണ്. എം പത്മകുമാറായിരുന്നു മീരാ ജാസ്മിന്റെ ക്യൂൻ എലിസബത്തിന്റെ സംവിധാനം. മീര ജാസ്മിൻ ടൈറ്റില്‍ കഥാപാത്രമായ ചിത്രത്തില്‍ നായകനായി എത്തിയത് നരേൻ ആണ്. അര്ജുൻ ടി സത്യനാണ് തിരക്കഥ ഒരുക്കിയത്.
പ്രസക്തമായ ഒരു സാമൂഹ്യ വിഷയത്തെ കൈകാര്യം ചെയ്യുന്ന ചിത്രം ക്വീൻ എലിസബത്ത് ഫാമിലി ഡ്രാമയായാണ് തിയറ്ററുകളില്‍ എത്തിയത്. അലക്സ് എന്ന നായക കഥാപാത്രമായിരുന്നു നരേന്. നരേനും മീരാ ജാസ്മിനും കൂടാതെ ശ്വേതാ മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായിരുന്നു. രമേശ് പിഷാരടി, വി കെ പ്രകാശ്, ശ്യാമപ്രസാദ്, ജോണി ആന്റണി, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങൾ. ജീത്തു ദാമോദറാണ് ഛായാഗ്രാഹണം. പ്രൊഡക്ഷൻ കൺട്രോളർ ശിഹാബ് വെണ്ണലയുമായ ചിത്രം അച്ചുവിന്റെ അമ്മ’, ‘മിന്നാമിന്നിക്കൂട്ടം’ എന്നിവയ്ക്ക് ശേഷം നരേനൊപ്പം മീരാ ജാസ്മിൻ എത്തിയതായിരുന്നു.
മേക്കപ്പ് നിര്‍വഹിച്ചത് ജിത്തു പയ്യന്നൂർ ആണ്. ചിത്രം ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം. രഞ്ജിത്ത് മണമ്പ്രക്കാട്ടിനും ശ്രീറാം മണമ്പ്രക്കാട്ടിനുമൊപ്പം സംവിധായകൻ എം പത്മകുമാറും നിര്‍മാണത്തില്‍ പങ്കാളിയായപ്പോള്‍ കുട്ടിക്കാനം, കൊച്ചി, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രത്തിന്റെ ലൊക്കേഷൻ. വീണ്ടും മലയാളത്തില്‍ മീര സജീവമായി സിനിമകള്‍ ചെയ്യുകയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക