ലോക്സഭാ തിരഞ്ഞെടുപ്പിൽ നടൻ സുരേഷ് ഗോപി നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. തൃശൂർ ലോക്സഭ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥിയാണ് സുരേഷ് ഗോപി. രാവിലെ പാറമേക്കാവ് ക്ഷേത്രത്തിലെത്തി ദർശനം നടത്തിയ സുരേഷ് ഗോപി അയ്യന്തോൾ അമർ ജവാൻ ജ്യോതിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പത്രിക സമർപ്പിക്കാൻ എത്തിയത്.
തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലുള്ള തീരദേശ മത്സ്യ തൊഴിലാളികളാണ് തെരഞ്ഞെടുപ്പിന് കെട്ടി വയ്ക്കാനുള്ള തുക സുരേഷ് ഗോപിക്ക് നൽകിയത്. നാമ നിർദ്ദേശ പത്രിക സമർപ്പണത്തിന് ആയിരക്കണക്കിന് ബി ജെ പി പ്രവർത്തകരും സംസ്ഥാന ജില്ലാ നേതാക്കളും പങ്കെടുത്ത പ്രകടനവുമായാണ് സുരേഷ് ഗോപി എത്തിയത്.
തനിക്ക് ഇതുവരെ നൽകിയ സ്നേഹവും കരുതലും പ്രാർത്ഥനയും ഇനി അങ്ങോട്ടും ഉണ്ടാകണമെന്ന് നാമ നിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനു മുൻപ് ഫേസ് ബുക്കിൽ പങ്കു വെച്ച കുറിപ്പിലൂടെ സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തും ജില്ലയിലുമുള്ള നിരവധി ബിജെപി പ്രവർത്തകരും നേതാക്കളും സുരേഷ് ഗോപിയുടെ റോഡ് ഷോയിൽ പങ്കെടുത്തു. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിൽ എന്നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള തീയതി അവസാനിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക