ജസ്ന തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ജസ്നയുടെ പിതാവിന്റെ ഹർജി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. സി ബി ഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്ന് ജസ്നയുടെ പിതാവ് സമർപ്പിച്ച ഹർജിയിൽ സി ബി ഐയുടെ വിശദീകരണം ഇന്ന് കോടതിയിൽ സമർപ്പിക്കും.
കേസിൽ രണ്ടാഴ്ച സമയം വേണമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സി ബി ഐ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേ കേസിൽ തന്നെയും കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകനായ രഘുനാഥൻ നായർ സമർപ്പിച്ച ഹർജിയിലും ഇന്ന് കോടതി വാദം കേൾക്കും.
ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്തുവാൻ സാധിച്ചിട്ടില്ല എന്നും ജസ്ന മരിച്ചു എന്ന് സ്ഥാപിക്കാൻ കഴിയുന്ന തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല എന്നും സി ബി ഐ കണ്ടെത്തിയിരുന്നു. ശരിയായ ദിശയിൽ അന്വേഷണം നടത്തിയിട്ടില്ല എന്നും സി ബി ഐ അന്വേഷണം തൃപ്തികരമല്ല എന്നുമാണ് ജസ്നയുടെ പിതാവിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക