സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് കമൽ ഹാസന്റെ ഇന്ത്യൻ 2. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ഡേറ്റ് സംബന്ധിച്ച് സുപ്രധാന അപ്ഡേറ്റ് വന്നിരിക്കുകയാണ്.
ജൂണ്‍ മാസത്തിലായിരിക്കും ചിത്രത്തിന്റെ റിലീസ് എന്നാണ് നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍ അറിയിച്ചിരിക്കുന്നത്. നേരത്തെ തന്നെ ചിത്രം മെയില്‍ എത്തുമെന്ന് വിവരം ഉണ്ടായിരുന്നു.എന്നാല്‍ ഡേറ്റ് പറയാതെ ജൂണില്‍ എത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്.
കമല്‍ഹാസന്റെ ജന്മദിനത്തില് ചിത്രത്തിന്റെ ഫസ്റ്റ് ഇൻട്രോ നേരത്തെ പുറത്തുവിട്ടിരുന്നു. വീണ്ടും ഒരിക്കൽ കൂടി സംവിധായകൻ ഷങ്കറിന്റെ വിസ്മയം കാണാൻ തയ്യാറാകൂ എന്ന് ഉറപ്പിക്കുകയാണ് വീഡിയോ. ഒപ്പം താന്‍ ‘സകലകലാവല്ലഭൻ’ തന്നെയാണ് വീണ്ടും മകൽഹാസൻ തെളിയിക്കാനും ഒരുങ്ങുന്നു എന്ന് വ്യക്തം.
എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും ചിത്രം റിലീസാകും എന്നാണ് റിപ്പോര്‍ട്ട്. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം മതി ചിത്രത്തിന്റെ റിലീസ് എന്നാണ് നിര്‍മ്മാതാക്കളുടെ തീരുമാനം എന്നാണ് വിവരം. റെഡ് ജൈന്റ് മൂവിസാണ് തമിഴ്നാട്ടില്‍ ഇന്ത്യന്‍ 2 വിതരണത്തിന് എടുത്തിരിക്കുന്നത്.
അതിനിടെ ഇന്ത്യന്‍ ഒരു മൂന്നാം ഭാഗവും ഉണ്ടാകും എന്ന് കമല്ഹാസന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ 3 ചിത്രീകരണം പൂര്‍ത്തിയാക്കിയെന്നും കമല്‍ ഹാസന് പറയുന്നു. ദി ഹിന്ദുവിന് നല്കിയ അഭിമുഖത്തിലാണ് കമലിന്റെ വെളിപ്പെടുത്തല്‍.
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഇന്ത്യന്‍ 2 നിര്‍മ്മിക്കുന്നത് സുഭാസ്കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്റെ രാജ്കമല് ഫിലിംസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക