സിനിമാ ലോകത്ത് ഏറെ പ്രിയങ്കരിയാണ് അമലാ പോൾ. യുവ വ്യാവസായിയും ഗുജറാത്ത് സ്വദേശിയുമായ ജഗത് ദേശായിയുമായുള്ള വിവാഹം അടുത്തിടെയാണ് നടന്നത്. തങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് ഇരുവരും. ഇപ്പോളിതാ താരത്തിന്റെ വളകാപ്പ് ചിത്രങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
ഗുജറാത്തിലെ സൂറത്തിൽ വച്ചാണ് വളകാപ്പ് ആഘോഷങ്ങൾ നടന്നത്. മലയാളികൾ ഇതുവരെ കണ്ടുശീലിച്ച ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമായി ഗുജറാത്ത് ശൈലിയിലായിരുന്നു താരത്തിന്റെ വളകാപ്പ് ആഘോഷങ്ങൾ നടന്നത്. തനത് ഗുജറാത്തി വസ്ത്രങ്ങൾ ധരിച്ച് അതീവ സുന്ദരിയായുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു.
View this post on Instagram
ഓഫ് വൈറ്റ് സാരിയിൽ അതിസുന്ദരിയായാണ് അമല ഒരുങ്ങിയത്. സാരിയിൽ ചുവപ്പ് ബോർഡറാണ് നൽകിയത്. സാരിയുടെ ബോർഡറിന് മാച്ച് ചെയ്താണ് ബ്ലൗസ് ധരിച്ചത്. നോർത്ത് ഇന്ത്യൻ രീതിയിലാണ് സാരി ധരിച്ചത്. നിറയെ വളകളും ധരിച്ചിട്ടുണ്ട്. ഹെവി ചോക്കറും കമ്മലുമാണ് സ്റ്റൈൽ ചെയ്തത്. ഐവറി നിറത്തിലുള്ള കുർത്തയാണ് ജഗത് സ്റ്റൈൽ ചെയ്തത്. സൂറത്തിൽ വച്ചാണ് ചടങ്ങുകൾ നടന്നത്.
അമലയുടെ ചിത്രങ്ങൾക്ക് നിരവധി താരങ്ങളാണ് ആശംസകളുമായി എത്തിയത്. ഗർഭകാലം ആസ്വാദ്യകരമാക്കിയിരിക്കുകയാണ് അമല. ബ്ലെസി സംവിധാനം ചെയ്ത ആട് ജീവിതമാണ് അമലയുടെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. വലിയ സ്വീകാര്യതയാണ് ലോകമെമ്പാടും ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 100 കോടി ക്ലബ്ബിലും ഇടം പിടിച്ചിരിക്കുകയാണ് ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക