വണ്‍പ്ലസിന്റെ വണ്‍പ്ലസ് നോര്‍ഡ് സിഇ 4 5ജിയുടെ വില്പന ആരംഭിച്ചു. ആമസോണ്‍ വഴിയാണ് വണ്‍പ്ലസ് നോര്‍ഡ് സിഇ 4 5ജി വില്പനയ്ക്ക് എത്തുന്നത്. ഇതിന് പുറമെ വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും സ്റ്റോറുകള്‍ വഴിയും ക്രോമ, റിലയന്‍സ് ഡിജിറ്റല്‍, തിരഞ്ഞെടുത്ത ഓഫ്ലൈന് പാട്ണറുകളുടെ പക്കല്‍ നിന്നും ഈ ഫോണ്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.
അടിസ്ഥാന മോഡലിനു 24,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 8 ജിബി റാം 128 ജിബി സ്റ്റോറേജ് ആണ് ഫോണിന്റെ അടിസ്ഥാന മോഡലിന് അവകാശപ്പെടാന്‍ സാധിക്കുന്നത്. 8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിലും ഈ ഫോണ്‍ വണ്‍പ്ലസ് പുറത്തിറക്കിയിട്ടുണ്ട്. 26,999 രൂപയാണ് ഈ വേരിയന്റിന്റെ വില.
സെലാഡണ്‍ മാര്‍ബിള്‍, ക്രിസ്റ്റല്‍ ലേക്ക് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളാണ് വണ്‍പ്ലസ് നോര്‍ഡ് സിഇ 4 5ജിക്ക് ഉള്ളത്. 2500 രൂപ വരെ എക്സ്ചേഞ്ച് ബോണസ് ഈ ഫോണിന് ലഭിക്കുന്നതായിരിക്കും. തിരഞ്ഞെടുത്ത ബാങ്കുകളുടെ കാര്‍ഡിന് 1,500 രൂപ വരെ അധിക ഡിസ്കൗണ്ടും വണ്‍പ്ലസ് പ്രഖ്യാപിച്ചിട്ടുണ്ട്.
100W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 5,500 mAh ബാറ്ററിയും ഈ ഫോണില്‍ പായ്ക്ക് ചെയ്തിരിക്കുന്നു. ഹൈ-റെസ് ഓഡിയോ പിന്തുണയുള്ള ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറാണ് ഈ ഫോണിന്റെ മറ്റൊരു സവിശേഷത. 6.7 ഇഞ്ച് ആണ് ഈ ഫോണിന്റെ ഡിസ്പ്ലേ വലുപ്പം.
50 എംപിയാണ് വണ്‍പ്ലസ് നോര്‍ഡ് സിഇ 4 5ജിയുടെ പ്രൈമറി ക്യാമറ. ഇതിന് ഒഐഎസ് പിന്തുണയും ഉണ്ടായിരിക്കുന്നതാണ്. 8 എംപിയുടെ ഒരു അള്‍ട്രാവൈഡ് ഷൂട്ടറും ഈ ഫോണിന്റെ പിന്‍വശത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക