സൂപ്പർസ്റ്റാർ രജനികാന്തിന്റെ 170-ാമത് ചിത്രം ‘വേട്ടയൻ’ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 2024 ഒക്ടോബറിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ അണിയറപ്രവർത്തകർ പങ്കുവെച്ചു. റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ‘ജയ്ഭീം’ലൂടെ ശ്രദ്ധേയനായ ടി ജെ ജ്ഞാനവേലാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ അല്ലിരാജയാണ് വേട്ടയന്റെ നിർമ്മാണം.
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളക്ക് ശേഷം രജനികാന്തിനൊപ്പം ബോളിവുഡ് ഐക്കൺ അമിതാഭ് ബച്ചൻ അഭിനയിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിൽ വരുന്നുണ്ട്. ഇവരെക്കൂടാതെ കിഷോർ, റിതിക സിംഗ്, ദുഷാര വിജയൻ, ജിഎം സുന്ദർ, രോഹിണി, അഭിരാമി, റാവു രമേഷ്, രമേഷ് തിലക്, രക്ഷൻ, സാബുമോൻ അബുസമദ്, സുപ്രീത് റെഡ്ഡി തുടങ്ങിയ വമ്പൻ താരങ്ങളും അണിനിരക്കുന്നു. ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
തിരുവനന്തപുരം, തിരുനെൽവേലി, ആന്ധ്രാപ്രദേശ്, ഹൈദരാബാദ്, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരംണം. സൂപ്പർസ്റ്റാറിനെ പുതിയ ഉയരങ്ങളിലേക്ക് ഉയർത്തുന്ന വിധത്തിൽ രജനികാന്തിനെ സിനിമയിൽ അവതരിപ്പിക്കുമെന്ന് ജ്ഞാനവേൽ വാഗ്ദാനം ചെയ്യുന്നതിനാൽ ‘വേട്ടയൻ’ വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുബ്രഹ്മണ്യൻ നാരായണൻ, ലൈക്ക പ്രൊഡക്ഷൻസ് മേധാവി: ജി.കെ.എം. തമിഴ് കുമാരൻ, ഛായാഗ്രഹണം: എസ് ആർ കതിർ, പ്രൊഡക്ഷൻ ഡിസൈനർ: കെ കദിർ, ആക്ഷൻ: അൻബരിവ്, ചിത്രസംയോജനം: ഫിലോമിൻ രാജ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക