പാലക്കാട്: സംസ്ഥാനത്ത് ചില ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തിയതായി റെയില്‍വേ അറിയിച്ചു. പാലക്കാട് ഡിവിഷന് കീഴില്‍ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ആണ് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം.
ഡോ. എംജിആര്‍- ചെന്നൈ സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ഇന്ന് ഒരു മണിക്കൂറും 20 മിനിറ്റും ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ – മംഗളൂരു സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12685)15നു മൂന്ന് മണിക്കൂറും 10 മിനിറ്റും വൈകി ഓടും.
മംഗളൂരു സെന്‍ട്രല്‍ – തിരുനന്തപുരം സെന്‍ട്രല്‍ മാവേലി എക്സ്പ്രസ് (16603) 15നും ഒരു മണിക്കൂറും തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ മലബാര്‍ എക്സ്പ്രസ് 15ന് ഒരു മണിക്കൂറും വൈകി ഓടും.
മംഗളൂരു സെന്‍ട്രല്‍ – ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22638)16,17 തീയതികളില്‍ ഒരു മണിക്കൂറും 20 മിനിറ്റും കണ്ണൂര്‍- ഷൊര്‍ണൂര്‍ ജങ്ഷന് മെമു (06024) 16,17തീയിതകളില്‍ ഒരു മണിക്കൂറും 10 മിനിറ്റും വൈകും.
അതേസമയം, വേനൽക്കാല അവധി തിരക്ക് നിയന്ത്രിക്കുന്നതിനായി സ്പെഷ്യൽ ട്രെയിൻ സർവീസുകൾ വരുന്നു. എറണാകുളം ജംഗ്ഷനും ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷനും ഇടയിലാകും സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുക.
എറണാകുളത്ത് നിന്നും വൈകിട്ട് 7.10-ഓടെയാകും ട്രെയിൻ സർവീസ് ആരംഭിക്കുക. എറണാകുളം ജംഗ്ഷൻ-ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ സ്പെഷ്യൽ എന്നാണ് ട്രെയിനിന് പേര് നൽകിയിരിക്കുന്നത്. ഏപ്രിൽ 19, 26, മെയ് 3,10,17,24,31 എന്നീ തീയതികളിലാകും സർവീസ് ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക