നൂറ്റാണ്ടുകളായി വിവിധ രോഗാവസ്ഥകൾക്ക് ഉപയോഗിക്കുന്ന ഔഷധ സസ്യമാണ് തുളസി. ധാരാളം ആരോഗ്യ ഗുണങ്ങളാൽ നിറഞ്ഞതാണ് തുളസി. ആയുർവേദ, പ്രകൃതിചികിത്സ ഔഷധങ്ങളിൽ തുളസി വ്യാപകമായി ഉപയോഗിക്കുന്നു. പലതരം തുളസി നമുക്ക് ചുറ്റുമുണ്ട്. അതിൽ പ്രധാനപെട്ടതാണ് രാമ തുളസിയും കൃഷ്ണ തുളസിയും. കൃഷ്ണതുളസിയുടെ ചില ഔഷധ ഗുണങ്ങൾ നോക്കിയാലോ.
- പ്രമേഹരോഗികള്‍ രാവിലെ വെറും വയറ്റില്‍ പത്തോ പതിനഞ്ചോ തുളസിയില വീതം ചവച്ചുതിന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും.
- തുളസിയില തണലത്ത് ഉണക്കിപ്പൊടിച്ച് നാസികാചൂര്‍ണമായി ഉപയോഗിച്ചാല്‍ ജലദോഷം,മൂക്കടപ്പ് എന്നിവ ശമിക്കും.
- ഒരു സ്പൂണ്‍ തുളസിനീരും ഒരു കഷ്ണം പച്ചമഞ്ഞളും കൂടി അരച്ചു പുരട്ടുന്നത് ചിലന്തിവിഷത്തിന് പരിഹാരമാണ്.
- കൃഷ്ണ തുളസിയില പിഴിഞ്ഞ നീര് ചെവിയിലൊഴിക്കുന്നത് ചെവിക്കുത്തിന് നല്ലതാണ്.
- തുളസിയില നീരും ഇഞ്ചിനീരും തേനും സമം ചേര്‍ത്തുണ്ടാക്കുന്ന സിറപ്പ് ഒരു ടീസ്പൂണ്‍ വീതം കഴിച്ചാല്‍ പനി, ചുമ, ആസ്ത്മ എന്നിവ ശമിക്കും.
- തുളസിയില നീര് 10മില്ലി ഗ്രാം വീതം കാലത്തും വൈകീട്ടും കഴിച്ചാല്‍ വയറുകടി മാറും.
- ചെങ്കണ്ണ് ഉള്ളവര്‍ കൃഷ്ണതുളസിയില നീര് 3 മണിക്കൂര്‍ ഇടവിട്ട് ഒഴിക്കുന്നത് ഗുണം ചെയ്യും.
- തുളസിയിലയും ഉപ്പും തിരുമ്മി പിഴിഞ്ഞെടുത്ത നീര് കുടിക്കുന്നത് വിശപ്പില്ലായ്മ അകറ്റും.
- തുളസിയില നീര്, ചുവന്നുള്ളിനീര്, തേന്‍ എന്നിവ ഓരോ സ്പൂണ്‍വീതം സമം ചേര്‍ത്ത് രണ്ടു നേരം വീതം കുടിക്കുന്നത് ചുമയും കഫക്കെട്ടും മാറാന്‍ ഫലപ്രദമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക