ഈ ചൂടു കാലത്ത് എസി ഒഴിവാക്കാനാവാത്ത അവസ്ഥയാണ്. എന്നാല്‍ രാത്രി മുഴുവനും എസി ഓണാക്കി ഉറങ്ങുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം. എസിയുടെ അമിത ഉപയോഗം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
1. രാത്രി മുഴുവന്‍ എസി ഓണാക്കിയ മുറിയിൽ ഉറങ്ങുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. ആസ്ത്മ പോലുള്ള ശ്വാസകോശ സംബന്ധമായ അവസ്ഥകൾ ഉള്ള ആളുകൾക്ക് ബുദ്ധിമുട്ടുണ്ടായേക്കാം. ഇതുമൂലം ചുമ, ശ്വാസംമുട്ടൽ,ശ്വാസതടസ്സം തുടങ്ങിയ അസുഖങ്ങൾക്ക് കാരണമാകും. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തടയാന്‍ എസി താപനില മിതമായി സജ്ജീകരിക്കുക.റൂം തണുത്തതിന് ശേഷം എസി ഓഫ് ചെയ്യുന്നതും ഇത്തരത്തിലുള്ള പ്രശ്നങ്ങളെ ഒക്കെ ഒഴുവാക്കും.
2. എസി ഓണാക്കിയ മുറിയിൽ ഉറങ്ങുന്നത് കാരണം ഈർപ്പത്തിന്റെ അളവ് കുറയുന്നത്കൊണ്ട് ചിലരില്‍ ചർമ്മവും കണ്ണുകളും വരണ്ടതാകും.ചർമ്മത്തിൽ നിന്ന് തണുത്ത വായു ഈർപ്പം നീക്കം ചെയ്യുന്നത് കൊണ്ട് ത്വക്ക്പരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാം.
3. രാത്രി എസി ഓണാക്കി ഉറങ്ങുന്നത് പേശികളുടെ കാഠിന്യത്തിനും സന്ധി വേദനയ്ക്കും കാരണം ആകാം. പ്രത്യേകിച്ചും ശരീരം തണുത്ത താപനിലയിൽ കൂടുതൽ നേരം ഇരുന്നാൽ, സന്ധി വേദന ഉണ്ടാകാം. കൂടാതെ തണുത്ത താപനില പേശികൾ ചുരുങ്ങാനും മുറുക്കാനും കാരണമാകും.
4. എസി ഓണാക്കിയ മുറിയിൽ പതിവായി ഉറങ്ങുന്നത് രോഗ പ്രതിരോധശേഷി കുറയ്ക്കാനും കാരണമാകും. ഇത് മൂലം വൈറൽ, ബാക്ടീരിയ അണുബാധകൾ ഉണ്ടായേക്കാം.
5. എസി ഓണാക്കിയ മുറിയിൽ ഉറങ്ങുന്നത് ഉറക്കത്തിന്റെ പാറ്റേണുകളെ വ്യെത്യാസപ്പെടുത്തുകയും ഉറക്കക്കുറവിന് കാരണമാവുകയും ചെയ്യാം. പ്രത്യേകിച്ച് താപനില വളരെ തണുപ്പാണെങ്കിൽ, അത് ഉറക്കത്തെ ബാധിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക