കൊളസ്ട്രോൾ പലരിലും കണ്ട് വരുന്ന ജീവിതശെെലി രോഗങ്ങളിലൊന്നാണ്. ബേക്കറി ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, ജങ്ക് ഫുഡ് എന്നിവയൊക്കെ കൊളെസ്ട്രോൾ കൂട്ടുന്നതിന് വലിയ പങ്ക് വഹിക്കുന്നുണ്ട്.
അതിനാല്‍ ഇവയെല്ലാം ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണ ശീലം ഉണ്ടാക്കിയെടുത്താൽ കൊളസ്ട്രോളിനെ അകറ്റി നിർത്താൻ സാധിക്കും.
അത്തരത്തിലുള്ള ചില ഭക്ഷണങ്ങളെ പരിചയപ്പെടാം….
1. നട്സാണ് ആദ്യമായി ഈ പട്ടികയില്‍ വരുന്നത്. മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും വിറ്റാമിനുകളും ഫൈബറും അടങ്ങിയ നട്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഉത്തമം.ബദാം, വാള്‍നട്സ്, അണ്ടിപ്പരിപ്പ് തുടങ്ങിയവ ഡയറ്റില്‍ ചേർക്കാം.
2.ഓട്സ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഫൈബറും ബീറ്റാ ഗ്ലൂക്കനും അടങ്ങിയ ഓട്സ് ഭക്ഷണത്തിന്റെ ഭാഗമാകുന്നത് കൊളെസ്ട്രോൾ കുറക്കാൻ സഹായകമാകും.
3. ബെറി പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയവയിലെ ആന്റി ഓക്സിഡന്റുകളും ഫൈബറും കൊളസ്ട്രോള്‍ അകറ്റി നിർത്താനും ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താനും സഹായിക്കും.
4. പയറു വര്‍ഗങ്ങളാണ് നാലാമതായി ഈ പട്ടികയില്‍ വരുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വലിയ രീതിയിൽ കൊളസ്ട്രോളിനെ നിറയാന്ത്രിക്കും.
5. ക്യാരറ്റ്, വെള്ളരിക്ക തുടങ്ങിയവ അടങ്ങിയ സാലഡ് കഴിക്കുന്നതും കൊളെസ്ട്രോൾ കുടാതിരിക്കാനും നിയന്ത്രിക്കാനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക