കാലാവസ്ഥാ മാറ്റം നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെയും സ്വാധീനിക്കാറുണ്ട്. ഇതിന്റെ ഫലമായി ജലദോഷവും ചുമയും സാധാരണമാണ്. വരണ്ട തൊണ്ടയും ഇടയ്ക്കിടെ കുത്തിക്കുത്തിയുള്ള ചുമയും ഇതിന്റെയൊപ്പമുണ്ടാകും. വരണ്ട തൊണ്ടയുണ്ടാക്കുന്ന അസ്വസ്ഥതകൾ ഏറെ നേരം നീണ്ടുനിന്നാല് ഭക്ഷണം കഴിക്കുന്നതിനുവരെ ബുദ്ധിമുട്ടുണ്ടായേക്കാം. തൊണ്ടയ്ക്ക് വരൾച്ചക്ക് ഉള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
- ശരീരത്തിൽ ഉണ്ടാകുന്ന നിർജ്ജലീകരണം മൂലം തൊണ്ട വരളും. നിർജ്ജലീകരണം ഉണ്ടാകുന്ന സമയത്ത് തുപ്പൽ ഉത്പാദിപ്പിക്കാൻ നമ്മുടെ ശരീരത്തിന് കഴിയില്ലെന്നുള്ളതാണ് ഇതിന്റെ കാരണം. ഇത് കൂടാതെ നിർജ്ജലീകരണം മൂലം ദാഹം കൂടും, മൂത്രത്തിന് കടുത്ത നിറം ഉണ്ടാകും മാത്രമല്ല തലകറക്കവും (Dizziness) ഉണ്ടാകും.
- നിങ്ങൾ എന്നും ഉണരുമ്പോൾ വായും തൊണ്ടയും വരണ്ടിരിക്കുകയായണെങ്കിൽ നിങ്ങൾ വായ (Mouth) തുറന്ന് വെച്ച് ഉറങ്ങുന്നതാകാനാണ് സാധ്യത. വായ തുറന്ന് വെച്ച് ഉറങ്ങുമ്പോൾ വായു വാലിയിലെ തുപ്പലിനെ ഉണക്കും ഇതാണ് രാവിലെ തൊണ്ട വാറണ്ടിരിക്കാനുള്ള പ്രധാന കാരണം.
- അലർജി (Allergy) മൂലം തൊണ്ടയ്ക്ക് വരൾച്ച വരാറുണ്ട്. പുല്ല് മൂലവും പൂമ്പൊടി മൂലവുമൊക്കെ ഇത് ഉണ്ടാകാം. ഈ തൊണ്ട വരൾച്ച ക്രമേണ തുമ്മൽ. കണ്ണിനും വായിലും ഉണ്ടാകുന്ന ചൊറിച്ചിൽ തുടങ്ങിയ ലക്ഷങ്ങളിലേക്കും നയിക്കാൻ സാധ്യതയുണ്ട്.
- പനിയുടെ ആദ്യ ലക്ഷണമായി തൊണ്ടയ്ക്ക് വരൾച്ച ഉണ്ടാകാറുണ്ട്. അത് പിന്നീട് തൊണ്ട വേദനയിലേക്കും, കുളിര്, ചുമ്മ, തുമ്മൽ, തലവേദന, ക്ഷീണം എന്നിവയിലേക്ക് എത്തും. വൈറസ് മൂലവും ബാക്ടീരിയ ഇൻഫെക്ഷൻ മൂലം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകും.
- വൈറസുകൾ മൂലമുണ്ടാകുന്ന ജലദോഷത്തിന്റെ ലക്ഷണമായും തൊണ്ട വരളും. ഇതിനോടപ്പം ചെറിയ പനിയും, ചുമ്മ, തുമ്മൽ, ശരീര വേദന ഒക്കെ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക