ഡിമൻഷ്യ രോഗബാധിതരെ പരിചരിക്കുന്നതിൽ നല്ല കരുതൽ ആവശ്യമാണ്. മറവി ഒരു രോഗമാണെന്നും അവർ ചെയ്യുന്നത് തെറ്റല്ലെന്നും അവർക്ക് മനസിലാക്കി കൊടുക്കണം . മറവിബാധിതരുടെ പരിചരണത്തിൽ സംസ്ഥാന സാമൂഹികസുരക്ഷാ മിഷൻ നൽകുന്ന നിർദേശങ്ങൾ ഇപ്രകാരം
∙ കൃത്യമായ ഉറക്കം . ഉറക്കത്തിന്റെ അളവ് കൃത്യമായി നിശ്ചയിക്കണം .പകൽ സമയത്തുള്ള ഉറക്കത്തെക്കാൾ രാത്രി സമയങ്ങളിൽ ഉള്ള ഉറക്കം കൃത്യമാക്കുക
സ്വയം കാര്യങ്ങൾ ചെയ്യാൻ അനുവദിക്കുക. പൂന്തോട്ട പരിപാലനവും കൊച്ചു കൃഷിപ്പണികളുമൊക്കെ ചെയ്യാനനുവദിക്കുക .
പഴയ ചിത്രങ്ങൾ, ഓർമക്കുറിപ്പുകൾ, പുസ്തകങ്ങൾ എന്നിവയിലൂടെ വീണ്ടും ഓർമ പുതുക്കാൻ പ്രേരിപ്പിക്കാം വ്യക്തിയുടെ ഹോബികളുമായി ബന്ധപ്പെട്ട ചിത്ര പുസ്തകങ്ങളും മാസികകളും സമ്മാനമായി കൊടുക്കുന്നത് രോഗത്തിന്റെ അവസ്ഥയെ നന്നാക്കാം .
∙കൃത്യമായ ഇടവേളകളിൽ ഭക്ഷണം ഉറപ്പാക്കണം . താൻ എപ്പോഴാണ് ഭക്ഷണം കഴിച്ചത് എന്ന് ഓർത്തിരിക്കാൻ രോഗ ബാധിതർക്ക് ഓര്മ ഉണ്ടാവുക പതിവല്ല
ദിവസവും വ്യായാമം ചെയ്യുന്നത് ശാരീരത്തിനു നല്ലതാണെന്ന് പറഞ്ഞ് മനസിലാക്കാം . രാത്രിയിൽ ശാരീരിക വ്യായാമങ്ങൾ ഒഴിവാക്കണം. പകൽ സമയത്ത് നടക്കാൻ പ്രേരിപ്പിക്കാം
∙പൊതുസ്ഥലത്ത് വച്ച് ഡിമൻഷ്യ ബാധിതർ വസ്ത്രങ്ങൾ നീക്കം ചെയ്യാൻ ശ്രെമിച്ചാൽ സൗമ്യതയോടെ അവരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക