പ്രിയങ്ക ഗാന്ധി നാളെ കേരളത്തിൽ എത്തും. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് എഐസിസി ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി നാളെ കേരളത്തിൽ എത്തുന്നത്. നാളെ കേരളത്തിൽ എത്തുന്ന പ്രിയങ്ക ഗാന്ധി ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാലക്കുടി, പത്തനംതിട്ട ലോക്സഭാ മണ്ഡലങ്ങളിൽ സംഘടിപ്പിക്കുന്ന പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കും.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടക്കുന്ന റോഡ് ഷോയിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും. ഹെലികോപ്റ്ററിൽ നാളെ ഉച്ചയ്ക്ക് 2 മണിയോടെയാണ് പ്രമാടത്തുള്ള രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പ്രിയങ്ക ഗാന്ധി പറന്നിറങ്ങുക.
തുടർന്ന് റോഡ് മാർഗ്ഗം നഗരസഭ സ്റ്റേഡിയത്തിൽ എത്തുന്ന പ്രിയങ്ക ഗാന്ധി 2.30ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ പ്രസംഗിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രചാരണം ചൂട് പിടിച്ചിരിക്കുകയാണ്.
എല്ലാം മുന്നണികളും വ്യത്യസ്തമായ പ്രചാരണ പരിപാടികളുമായി മുന്നിട്ട് നിൽക്കുകയാണ്. ഏപ്രിൽ 26 നാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 7 ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ടത്തിലാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ഇന്ന് ആരംഭിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക