ഹൈന്ദവ വിശ്വാസമനുസരിച്ച് ജന്മനക്ഷത്ര ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് ഏറ്റവും പുണ്യകരമായ പ്രവര്‍ത്തികളിലൊന്നാണ്. അശ്വതിയിൽ തുടങ്ങി രേവതിയിൽ അവസാനിക്കുന്ന 27 നക്ഷത്രങ്ങളാണ് വിശ്വാസികളെ സംബന്ധിച്ച് ജന്മനക്ഷത്രങ്ങളായി കണക്കാക്കുന്നത്. ഈ 27 നക്ഷത്രക്കാർക്കും തങ്ങളുടെ ജന്മനക്ഷത്രപ്രകാരം 27 ക്ഷേത്രങ്ങളുണ്ട്. ഓരോ നക്ഷത്രങ്ങള്‍ക്കും ഓരോ ദേവതകളും. ആ ദേവതകളെ അറിഞ്ഞ് അതാത് നക്ഷത്രങ്ങള്‍ക്കുള്ള ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥിച്ചാല്‍ ജീവിത വിജയവും ഐശ്വര്യവും ഉറപ്പാണെന്ന് വിശ്വാസങ്ങള്‍ പറയുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും അവർ ദർശനം നടത്തേണ്ട ക്ഷേത്രങ്ങൾ.
ഓരോ നക്ഷത്രങ്ങള്‍ക്കും അവരുടെ ദോഷങ്ങള്‍ മാറി ഫലം പൂര്‍ണ്ണമായും ലഭിക്കുവാന്‍ ജന്മനക്ഷത്രത്തിനനുസരിച്ചുള്ള ക്ഷേത്രങ്ങള്‍ തന്നെ സന്ദര്‍ശിക്കണം. ജന്മനക്ഷത്രങ്ങള്ക്കനുസരിച്ച് സന്ദര്‍ശിക്കുവാന്‍ സാധിക്കുന്ന കേരളത്തിൽ ക്ഷേത്രങ്ങൾ പരിചയപ്പെടാം. ഈ ക്ഷേത്രങ്ങളിൽ ദർശനം നടത്തിക്കഴിഞ്ഞാൽ സർവ ഐശ്യര്യം തന്നെയാണ് ഫലം.
- അശ്വതി- കണ്ണൂർ ജില്ലയിലെ വൈദ്യനാഥ ക്ഷേത്രമാണ് അശ്വതി നക്ഷത്രക്കാർ സന്ദർശിച്ചിരിക്കേണ്ടത്.
- ഭരണി- കൊല്ലം ജില്ലയിലെ തൃക്കടവൂർ ശിവക്ഷേത്രമാണ് ഭരണി നക്ഷത്രക്കാർ സന്ദർശിക്കേണ്ടത്.
- കാർത്തിക- തെക്കൻ പഴനി എന്ന് അറിയപ്പെടുന്ന ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം.
- രോഹിണി- ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, തിരുവനന്തപുരം.
- മകയിരം- പെരുന്ന ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം.
- തിരുവാതിര- മണ്ണാറശാല നാഗരാജ ക്ഷേത്രം.
- പുണർതം- കവിയൂർ ഹനുമാൻ സ്വാമി ക്ഷേത്രം.
- പൂയം- പയ്യന്നൂർ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം.
- ആയില്യം- കൊട്ടിയൂർ ശ്രീമഹാദേവ ക്ഷേത്രം.
- മകം- പഴവങ്ങാടി മഹാഗണപതി ക്ഷേത്രം.
- പൂരം- ചോറ്റാനിക്കര ദേവി ക്ഷേത്രം.
- ഉത്രം- കണ്ടിയൂർ മഹാദേവ ക്ഷേത്രം.
- അത്തം- തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം.
- ചിത്തിര- ചെങ്ങന്നൂർ ശിവക്ഷേത്രം
- ചോതി- പാമ്പുമേക്കാട്ട് നാഗരാജ ക്ഷേത്രം.
- വിശാഖം- ഏറ്റുമാനൂർ.
- അനിഴം- ശബരിമല.
- തൃക്കേട്ട- പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം.
- മൂലം- കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം.
- പൂരാടം-കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം.
- ഉത്രാടം- തുറവൂർ നരസിംഹ സ്വാമി ക്ഷേത്രം.
- തിരുവോണം- ഗുരുവായൂർ
- അവിട്ടം- ആറ്റുകാൽ ദേവി ക്ഷേത്രം.
- ചതയം- വടക്കുംനാഥ ക്ഷേത്രം.
- പൂരുരുട്ടാതി- ആറന്മുള പാർത്ഥസാരഥി ക്ഷേത്രം
- ഉത്രട്ടാതി- വൈക്കം മഹാദേവക്ഷേത്രം.
- രേവതി- അനന്തപുരം ക്ഷേത്രം, കാസർകോട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക