പുതിയ രണ്ട് സ്മാർട്ട് ഫോണുകള്‍ കൂടി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി റിയല്‍മി. റിയല്‍മി സി65 5ജി, നര്‍സോ 70എക്സ് പ്രോ എന്നീ രണ്ട് മോഡലുകളാണ് റിയല്‍മി പുറത്തിറക്കുന്നത്.
വിലയില്‍ കുറവുണ്ടെങ്കിലും എല്ലാവിധ ഫീച്ചറുകളും ഒത്തുചേരുന്ന 5ജി ഫോണെന്ന വിശേഷണത്തോടെയാണ് റിയല്‍മി സി65 5ജി ഫോണ്‍ എത്തുന്നത്.10,000 രൂപയില്‍ താഴെയാകും ഇതിനു വിലയെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.
റിയല്‍മി പുറത്തിറക്കുന്ന രണ്ടാമത്തെ മോഡല്‍ നര്‍സോ 70എക്സ് പ്രോ ഈ മാസം 24 മുതല്‍ ആമസോണിലും റിയല്‍മി ഓണ്‍ലൈനിലും ഈ മോഡല്‍ ലഭ്യമാകും. സി65 5ജി പുറത്തിറക്കുന്ന തീയതി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സി65 5ജി ഫോണിന്റെ കൂടുതല്‍ സവിശേഷതകള്‍ കമ്പനി പുറത്തു വിട്ടിട്ടില്ല.
വേഗത്തില്‍ ചാര്‍ജ് ചെയ്യാമെന്നതാണ് പുതിയ മോഡലുകളുടെ മറ്റൊരു പ്രത്യേകത. ഇന്ത്യന്‍ ഉപയോക്താക്കള്‍ ചാര്‍ജിംഗ് വളരെ വേഗത്തില്‍ ചെയ്യാന്‍ പറ്റുന്ന മോഡലുകളോട് കൂടുതല്‍ പ്രിയം കാണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ മോഡലുകള്‍ വരുന്നത്.
4ജിബി, 6ജിബി, 8ജിബി വേരിയന്റുകളിലാകും ഈ മോഡല്‍ ഇറങ്ങുക. വിവിധ മോഡലുകള്‍ക്കായി 15,000 രൂപ വരെ വിലവരും. ഈ വര്‍ഷം ഇതുവരെ 6 മോഡലുകളാണ് റിയല്‍മീ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പുറത്തിറക്കിയത്. റിയല്‍മീ12 പ്രോയും റിയല്‍മീ12 പ്രോപ്ലസും ആയിരുന്നു ആദ്യം പുറത്തിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക