കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില 80 രൂപ കുറഞ്ഞ് പവന് 54,440 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6805 രൂപയാണ്. 10 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. ഈ മാസം പവന് 3,640 രൂപ കൂടിയതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞത്.
ഇന്നലെ പവന് സ്വര്‍ണത്തിന് 54,520 ലെത്തിയ വില ഇന്ന് ചെറിയ ഇടിവ് രേഖപ്പെടുത്തയാണ് ഈ നിലയിലെത്തിയത്. ഇന്നലെ 400 രൂപയാണ് ഒരു പവന് സ്വർണത്തിനു വില കൂടിയത്. ഇപ്പോള്‍ വീണ്ടും വില ഇടിഞ്ഞ് താഴേക്ക് പോകുന്ന ട്രെന്‍ഡാണ് കാണിക്കുന്നത്. അന്താരാഷ്ടവിപണിയിലെ വിലക്കയറ്റമാണ് മാറി വരുന്ന സ്വര്‍ണ വിലയില്‍ കേരളത്തിലും പ്രതിഫലിക്കുന്നത്.
കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്ണവിലയാണ് ഈ മാസം മൂന്നാംതീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്.
എന്നാൽ ഏപ്രിൽ ഒന്ന് മുതൽ 50,000 ത്തിന് മുകളിൽ സ്വർണവില തുടരുകയാണ്. ഒന്നരമാസത്തിനിടെ 8000 രൂപയോളമാണ് പവന് വർധിച്ചത്. വിഷുവിന് ശേഷമുള്ള രണ്ട് ദിവസങ്ങളിൽ മാത്രം പവന് 1160 രൂപയാണ് കൂടിയത്. കഴിഞ്ഞ കുറെ നാളുകളായി റെക്കോഡ് വിലയിലാണ് കേരളത്തില്‍ സ്വര്‍ണ വ്യാപാരം നടത്തുന്നത്.
ഏപ്രില്‍ തുടങ്ങിയത് തന്നെ സര്‍വകാല റെക്കോഡോടെയാണ്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ’ (എകെജിഎസ്എംഎ) സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള മൂന്ന് അംഗ കമ്മിറ്റിയാണ് സംസ്ഥാനത്ത് സ്വർണ വില നിശ്ചയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക