സുസുക്കി സ്വിഫ്റ്റ് ഫോർത്ത് ജെൻ ഹാച്ച്ബാക്ക് ഈയിടെ ജപ്പാനിലെ ന്യൂ കാർ അസസ്മെൻ്റ് പ്രോഗ്രാം ക്രാഷ് ടെസ്റ്റിന് വിധേയമായി. ഈ ടെസ്റ്റിൽ മോഡൽ 99 ശതമാനം സ്കോറോടെ ഫോർ സ്റ്റാർ സുരക്ഷാ റേറ്റിംഗ് സ്വന്തമാക്കി എന്നാണ് റിപ്പോര്ട്ടുകൾ പറയുന്നത്. ഹാച്ച്ബാക്ക് കൂട്ടിയിടി സുരക്ഷാ പ്രകടനത്തിൽ 81 ശതമാനം സ്കോർ ചെയ്തു. അതായത് 100 പോയിൻ്റിൽ 81.10 പോയിന്റുകളാണ് നേടിയെടുത്തത്.
കാറിന്റെ മുൻ ഭാഗത്തും വശങ്ങളിലുമുള്ള കൂട്ടിയിടികളിൽ ഈ കാർ അതിലെ യാത്രികർക്ക് ശക്തമായ സംരക്ഷണം ഉറപ്പാക്കുന്നു. പ്രതിരോധ സുരക്ഷാ പ്രകടനത്തിലും ഓട്ടോമാറ്റിക് ആക്സിഡൻ്റ് എമർജൻസി കോൾ സിസ്റ്റത്തിലും യഥാക്രമം 99 ശതമാനം, 100 ശതമാനം സ്കോർ വാങ്ങി ഇത് മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. പുതിയ 2024 സുസുക്കി സ്വിഫ്റ്റിന്റെ മൊത്തത്തിലുള്ള പോയിൻ്റുകൾ 197 പോയിൻ്റിൽ 177.80 ആണ്. അതായത് കാർ കൈവരിച്ചത് 90% നേട്ടമാണ്.
അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഡ്രൈവർ മോണിറ്ററിംഗ് സിസ്റ്റം, ഹൈ ബീം അസിസ്റ്റ്, ലെയ്ൻ കീപ്പ് സപ്പോർട്ടിംഗ് ഫംഗ്ഷൻ, ഡ്യുവൽ സെൻസർ ബ്രേക്ക് സപ്പോർട്ട്, റോഡ് സൈൻ റെക്കഗ്നിഷൻ ഫംഗ്ഷൻ എന്നിങ്ങനെ നിരവധി സുരക്ഷാ ഫീച്ചറുകൾ ഉറപ്പ് തരുന്ന എഡിഎഎസ് സ്യൂട്ടിലാണ് ജപ്പാൻ-സ്പെക്ക് സുസുക്കി സ്വിഫ്റ്റ് പുറത്തിറങ്ങുന്നത്. കൂടാതെ, ഹാച്ചിന് റിയർ ക്രോസ് ട്രാഫിക് അലേർട്ട്, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, 360 ഡിഗ്രി ക്യാമറ, സ്റ്റാർട്ട് നോട്ടിഫിക്കേഷൻ സൗണ്ട് എന്നീ സൗകര്യങ്ങൾ ലഭ്യമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക