നിവിന്‍ പോളിയുടെ പുതിയ ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’യുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘വേൾഡ് മലയാളി ആന്തെം’ എന്ന പേരിലാണ് ഗാനം ഇറങ്ങിയിരിക്കുന്നത്. മലയാളികളെ വർണിച്ച് കൊണ്ടുള്ള ഈ ഗാനം ഇതിനോടകം തന്നെ യൂട്യൂബിൽ ട്രെൻഡിങ്ങാണ്.
നിവിന്‍ പോളിയുടെ കരിയറിലെ എറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമാണിത്. ‘ജന ഗണ മന’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഡിജോയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്.
മെയ് ഒന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഒരു മുഴുനീള ഫാമിലി-കോമഡി എന്റര്‍ടെയ്നറാണ് ചിത്രം. അനുപമ പരമേശ്വരൻ, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തില്‍ പ്രധാന താരങ്ങളാകുന്നുണ്ട്. ജസ്റ്റിൻ സ്റ്റീഫൻ ആണ് സഹനിർമ്മാതാവ്. സുദീപ് ഇളമണ്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.
നിവിൻ പോളിയുടേതായി അടുത്തിറങ്ങിയ ചിത്രം ‘വർഷങ്ങൾക്കു ശേഷമാ’ണ്. വിനീത് ശ്രീനിവാസൻ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിലൂടെ ഏറെ കാലത്തിനു ശേഷമുള്ള നിവിൻ പോളിയുടെ തിരിച്ചു വരവായാണ് പ്രേക്ഷകർ കണക്കാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക