വളരെ എളുപ്പത്തിൽ ഹെൽത്തിയായി അവിൽ കൊണ്ട് ഒരു സ്നാക്ക് തയ്യാറാക്കി നോക്കിയാലോ. വളരെ കുറച്ച് എണ്ണ മാത്രം ഉപയോഗിച്ച് അവിൽ കൊണ്ട് തയ്യാറാക്കി എടുക്കുന്ന സ്നാക്ക് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുമെന്ന് ഉറപ്പ്.
ഇതിനായി ആദ്യം തന്നെ കുറച്ച് അവിൽ എടുത്ത് വെള്ളത്തിൽ കുതിർത്ത് 5 മിനിറ്റ് നേരം വെക്കാം. ശേഷം ഇതിലെ വെള്ളം മാറ്റി മറ്റൊരു ബൗളിലേക്ക് മാറ്റി കൊടുക്കാം. പിന്നീട് ഒരു ഉരുളക്കിഴങ്ങ് നല്ലതുപോലെ വേവിച്ച് ഉടച്ചെടുക്കാം. കുതിർത്തി വെച്ചിരിക്കുന്ന അവിൽ ഇതിലേക്ക് ചേർത്തു കൊടുക്കാം.
ശേഷം ഇതിലേക്ക് ചെറിയ ഒരു കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും പൊടിയായി അരിഞ്ഞെടുത്ത അല്പം പച്ചമുളക്, അല്പം കറിവേപ്പില, ഒരു സവാള പൊടിയായി അരിഞ്ഞത്,കുറച്ച് കടലമാവ് എന്നിവ ചേർത്തു കൊടുക്കാം. കുറച്ച് മുളകുപൊടി, അല്പം മഞ്ഞൾപൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുത്ത് നല്ലതുപോലെ കുഴച്ചെടുക്കാം.
കൈകളിൽ അല്പം എണ്ണ തടവിയതിന് ശേഷം മാവിൽ നിന്നും കുറേശ്ശെ എടുത്ത് ഇഷ്ടമുള്ള ആകൃതിയിൽ പരത്തി എടുക്കാം. ഒരു പാനിൽ എണ്ണ നല്ലതുപോലെ ചൂടാക്കിയതിനുശേഷം ഓരോന്നായി ഇട്ടുകൊടുത്ത് വറുത്തെടുക്കാം. രുചികരമായ സ്നാക്ക് റെഡിയായി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക