നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കൊളാജൻ പ്രോട്ടീൻ ഉത്പാദിപ്പിക്കുന്നു. ഇത് മുടി വളർച്ചയെ ഉത്തേജിപ്പിക്കാൻ സഹായകമാണ്. സാധാരണയായി താരൻവരുന്നത് വരൾച്ചയുടെ ഫലമാണ്. വിറ്റാമിൻ സി സമ്പുഷ്ടമായ നെല്ലിക്ക വരൾച്ചയെ സുഖപ്പെടുത്തുകയും താരൻ അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യും.
നെല്ലിക്കയിലെ വിറ്റാമിൻ സി, അതിന്റെ ആൻറി-ഇൻഫ്ലമേറ്ററി പ്ലസ് അതിന്റെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ എന്നിവയ്ക്ക് താരനെയും അതുമൂലമുണ്ടാകുന്ന ചൊറിച്ചിലും തലയോട്ടിയിൽ തടയാൻ സാധിക്കും.
നെല്ലിക്കയും കറിവേപ്പിലയും ഇട്ട് കാച്ചിയ വെളിച്ചെണ്ണ അകാല നരയ്ക്ക് നല്ലൊരു പ്രതിവിധിയാണ്. ശുദ്ധമായ വെളിച്ചെണ്ണയും കറിവേപ്പിലയും നെല്ലിക്കയും മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. വെളിച്ചെണ്ണയിൽ നെല്ലിക്ക അരിഞ്ഞതും കറിവേപ്പിലയും ഇട്ട് തിളപ്പിച്ച് ഈ വെളിച്ചെണ്ണ തലയിൽ തേക്കുന്നത് മുടിയുടെ വളർച്ചയ്ക്കും അകാല നര ഇല്ലാതാക്കുന്നതിനും മികച്ചതാണ്.
നെല്ലിക്ക ജ്യൂസ് ചർമ്മത്തിനും മുടിക്കും ഒരു നല്ല ടോണിക്ക് ആണ്. സൗന്ദര്യ കാര്യങ്ങളിലും മുടിയുടെ സംരക്ഷണലും വലിയൊരു പങ്കു വഹിയ്ക്കുന്ന ഒന്നാണ് തൈര്. മുടിയ്ക്ക് സ്വാഭാവിക ഈർപ്പവും മിനുസവുമെല്ലാം ലഭിക്കാൻ തൈര് വളരെ നല്ലതാണ്. മികച്ച കണ്ടീഷണർ കൂടിയാണ് തൈര്. നെല്ലിക്ക അരച്ചതോ നെല്ലിക്കാപ്പൊടിയോ തൈരിൽ മിക്സ് ചെയ്ത് പുരട്ടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക