എണ്ണമയമുള്ള ചർമം ഉള്ളവർക്ക് അറിയാം എത്രത്തോളം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു എന്ന്. മുഖത്തെ അമിതമായ എണ്ണമയം പല ആളുകൾക്കും നിരാശാജനകവും ആത്മവിശ്വാസം കുറയ്ക്കുന്നതുമായ ഒരു പ്രശ്നമാണ്. മുഖത്തെ എണ്ണമയം വർധിക്കുന്നത് ചർമ്മത്തെ കൊഴുപ്പുള്ളതാക്കുകയും, അടഞ്ഞ സുഷിരങ്ങളിലേക്ക് നയിക്കുകയും, മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകുകയും ചെയ്യും.
ചർമത്തിലെ എണ്ണമയം വർധിക്കാനുള്ള ഒരു പ്രധാന കാരണം ഹോർമോണുകളിലുണ്ടാകുന്ന മാറ്റമാണ്. ഇത് ഏറ്റവും പ്രകടമാകുന്നത് ആർത്തവാരംഭം, ഗർഭകാലം, ആർത്തവവിരാമം എന്നിങ്ങനെയുള്ള കാലഘട്ടങ്ങളിലാണ്. മാനസിക സമ്മർദ്ദവും ശരീരത്തിലെ കോർട്ടിസോളിന്റെ അളവു ഉയരുന്നതും സെബത്തിന്റെ ഉത്പാദനം ത്വരിതപ്പെടുത്തുന്നു. ചർമത്തിലുണ്ടാകുന്ന അമിത വിയർപ്പ് രോമകൂപങ്ങളിലടിഞ്ഞു കൂടുകയും ഇത് ചർമത്തിലെ രക്തചംക്രമണത്തെ പതുക്കെ ആക്കുകയും ചെയ്യുന്നു. ആന്തരികാവയവങ്ങളിലേക്കും തലച്ചോറിലേക്കുമുള്ള രക്തയോട്ടം കുറയുന്നത് സെബത്തിന്റെ അളവ് വർധിക്കാൻ കാരണമാകുകയും അത് ചർമത്തെ എണ്ണമയമുള്ളതാക്കി തീർക്കുകയും ചെയ്യും.
തെറ്റായ ചർമ്മസംരക്ഷണ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് ചർമ്മത്തിന്റെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും അധിക എണ്ണ ഉത്പാദനത്തിന് കാരണമാവുകയും ചെയ്യും. കഠിനമായ ക്ലെൻസറുകൾ, ആൽക്കഹോൾ അധിഷ്ഠിത ടോണറുകൾ, സ്ക്രബുകൾ എന്നിവ ചർമ്മത്തിന്റെ സ്വാഭാവിക എണ്ണകൾ നീക്കുന്നു. ഇത് സെബം ഉൽപാദനത്തിന്റെ നഷ്ടം വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കും. എണ്ണമയമുള്ള ചർമ്മത്തിനായി പ്രത്യേകം രൂപപ്പെടുത്തിയ ചർമ്മസംരക്ഷണ ഉത്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടതും മൃദുവായ ശുദ്ധീകരണ ദിനചര്യ സ്വീകരിക്കേണ്ടതും വളരെ പ്രധാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക