ഓൺലൈനായി ഫുഡ് ഓർഡർ ചെയ്യുന്നതിനുള്ള നിരക്കുകൾ വർധിപ്പിച്ച് സോമാറ്റോ. സൊമാറ്റോ വഴി ഭക്ഷണം ഓർഡർ ചെയ്യുന്ന ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയിരുന്ന പ്ലാറ്റ്ഫോം ഫീയാണ് സൊമാറ്റോ ഇപ്പോൾ ഉയർത്തിയിരിക്കുന്നത്.
ഒരു ഓർഡറിന് രണ്ടു രൂപയായിരുന്ന പ്ലാറ്റ്ഫോം ഫീയാണ് ഇപ്പോൾ അഞ്ചു രൂപയാക്കി സൊമാറ്റോ വർദ്ധിപ്പിച്ചിരിക്കുന്നത്. കമ്പനിയുടെ മൊബൈൽ ആപ്പിൽ നിന്നാണ് ഈ വിവരം ലഭ്യമാകുന്നത് എങ്കിലും ഇതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ സൊമാറ്റോ അധികൃതർ തയ്യാറായിട്ടില്ല.
ഓൺലൈൻ വഴി ഷോപ്പിംഗ് ചെയ്യുമ്പോൾ ഡെലിവറിക്ക് പണം അധികം നൽകാൻ ഉപഭോക്താക്കൾ തയ്യാറാക്കുന്ന സാഹചര്യത്തെ വൻകിട കമ്പനികൾ മുതലെടുക്കുന്നതാണ് ഇത്തരത്തിൽ നിരക്ക് വർദ്ധനകൾക്ക് സാഹചര്യം ഒരുക്കുന്നത് എന്ന തരത്തിൽ ഉള്ള വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ നിന്ന് ഉയർന്നു വരുന്നുണ്ട്.
ഒരു ഓർഡറിൽ നിന്ന് സൊമാറ്റോ കമ്പനിക്ക് ലഭിക്കുന്ന വരുമാനം കുത്തനെ വർധിക്കുന്നതിന് കാരണമാകുമെന്നാണ് വിലയിരുത്തൽ. 2023 ഓഗസ്റ്റ് മാസത്തിലാണ് ആദ്യമായി സൊമാറ്റോ പ്ലാറ്റ്ഫോം ഫീ ഈടാക്കി തുടങ്ങുന്നത്. വിപണിയിലെ പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗി പ്ലാറ്റ്ഫോം ഫീ ആയി ഈടാക്കുന്നത് അഞ്ചു രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക