ഉള്ളി പെട്ടന്ന് ചീഞ്ഞ് പോകാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
വെയിലത്ത് വെക്കുക
ഉള്ളി വാങ്ങിയിട്ട് രണ്ട് ദിവസം വെയിലത്ത് വച്ച് ഉണക്കുക. എന്നിട്ട് സൂക്ഷിക്കുക. ഇതിന് ശേഷം വൃത്തിയുള്ളതും വായു കേറാത്തതുമായ സ്ഥലത്ത് സൂക്ഷിക്കാൻ ശ്രമിക്കുക. നല്ല വായു സഞ്ചാരം ഉള്ള സ്ഥലത്ത് വെച്ചാൽ നല്ല ഉള്ളി ഫ്രഷായിരിക്കും.
ഉരുളക്കിഴങ്ങിനൊപ്പം സൂക്ഷിക്കാതിരിക്കുക
ഒരു കാരണവശാലും ഉള്ളി ഉരുളക്കിഴങ്ങിനൊപ്പം സൂക്ഷിക്കരുത്! ഉള്ളി ഉരുളക്കിഴങ്ങിനൊപ്പം കേടാകുമെന്ന് ഉറപ്പാണ്.
പ്ലാസ്റ്റിക് ഒഴിവാക്കുക
ഉള്ളി പ്ലാസ്റ്റിക് കവറിലോ ബാഗിലോ കെട്ടിവെക്കാൻ പാടില്ല. വായു സഞ്ചാരം കടക്കാത്തതിനാൽ പലപ്പോഴും ഇത് കേടാകാൻ സാധ്യത കൂടുതലാണ്. ഉള്ളി ഒരു പേപ്പർ ബാഗിലോ തുറന്ന കൊട്ടയിലോ ധാരാളം ദ്വാരങ്ങളോ വായു കടക്കാത്ത പാത്രത്തിലോ അടച്ച് വെച്ച് സൂക്ഷിക്കുക.
ഫ്രിഡ്ജിൽ വെക്കരുത്
മറ്റ് പച്ചക്കറികൾ സൂക്ഷിക്കുന്നത് പോലെ ഉള്ളി ഒരു കാരണവശാലും ഫ്രിഡ്ജിൽ വെയ്ക്കാൻ പാടില്ല. തണുത്ത കാലാവസ്ഥയും ഈർപ്പവും ഉള്ളതിനാൽ ഉള്ളി അഴുകാനും മുകളിൽ ഫംഗസ് വളരാനും സാധ്യത വളരെ അധികമാണ്. ഉണങ്ങിയ, വായുസഞ്ചാരമുള്ള സ്ഥലത്ത് ഉള്ളി സൂക്ഷിക്കുന്നതാണ് എപ്പോഴും നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക