വിജയ് ദേവരകൊണ്ട നായകനായി റിലീസ് ചെയ്ത പുതിയ ചിത്രം ദി ഫാമിലി സ്റ്റാർ ഒടിടി റിലീസിന് ഒരുങ്ങുന്നു. മെയ് 3 ന് ചിത്രം ഒടിടി റിലീസാകും എന്നാണ് സോഷ്യൽ മീഡിയയിലെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സിനിമയുടെ ഡിജിറ്റൽ അവകാശം ആമസോണ്‍ പ്രൈം നേടിയിരുന്നു.
ഈ മാസം അഞ്ചിനാണ് ദി ഫാമിലി സ്റ്റാർ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. പരശുറാം സംവിധാനം ചെയ്ത സിനിമയുടെ നിർമ്മാണ ചിലവ് 50 കോടി രൂപയോളമാണ് എന്നാണ് വിവരം. എന്നാൽ ചിത്രം തീയറ്ററുകളിൽ തകർന്നടിയുകയായിരുന്നു.
വിജയ് ദേവരകൊണ്ടയും മൃണാള്‍ താക്കൂറുംനായികാ നായകന്മാരായി എത്തിയ ചിത്രം പ്രമുഖ നിര്‍മ്മാതാവായ ദില്‍ രാജു ആണ് നിര്‍മ്മിച്ചത്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം നൽകിയത്. മാർത്താണ്ഡം കെ വെങ്കിടേഷായിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം.
ചിത്രത്തിനെതിരെ സംഘടിത നെഗറ്റീവ് ക്യാംപെയ്ന് നടന്നതായി ആരോപണം ഉന്നയിച്ച് നിര്‍മാതാക്കള്‍ സൈബര്‍ സെല്ലിന് പരാതി നല്‍കിയിരുന്നു. നെഗറ്റീവ് ക്യാംപെയ്നുകൾ ചിത്രത്തിന്റെ പ്രദർശനത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിര്‍മാതാക്കള്‍ സൈബര്‍ സെല്ലിന് പരാതി നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക