സ്ത്രീകളിൽ അവരുടെ പ്രത്യുല്പാദനത്തിൻറെ ഭാഗമായി വരാറുള്ള ഒരു സ്വാഭാവിക പ്രക്രിയയാണ് ആർത്തവം. ആർത്തവ സംബന്ധമായ നിരവധി പ്രശ്നങ്ങൾ പലരിലും ബുദ്ധിമുട്ട് ഉണ്ടാക്കാം. മിക്ക സ്ത്രീകളും ആർത്തവം വൈകുന്നതും ആർത്തവത്തോടനുബന്ധിച്ചുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ്.. ജീവിതശൈലിയിൽ ഉണ്ടാകുന്ന ചില മാറ്റങ്ങളാണ് ആർത്തവം ക്രമം തെറ്റുന്നതിന് പിന്നിലെ ചില കാരണങ്ങൾ.
ആർത്തവം വൈകുന്നതിന്റെ കാരണങ്ങൾ എന്തൊക്കെ?
സമ്മർദ്ദം…
അമിത സമ്മർദ്ദം ശരീരത്തിൽ കോർട്ടിസോൾ ഹോർമോൺ പുറപ്പെടുവിക്കാൻ കാരണമാകുന്നു. ഇത് ആർത്തവചക്രത്തെ പ്രതികൂലമായി ബാധിക്കുകയും ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. ഇത് ക്രമരഹിതമായ ആർത്തവചക്രം ഉണ്ടാക്കുകയോ ആർത്തവം വൈകിപ്പിക്കുകയോ ചെയ്യുന്നു.
അമിതമായ വ്യായാമം…
നിങ്ങൾ അമിതമായി വ്യായാമം ചെയ്യുന്ന ആളുകൾ ആണെങ്കിൽ ജാഗ്രത പാലിക്കണം. കാരണം അമിതമായ വ്യായാമം ആർത്തവചക്രത്തിൽ മാറ്റങ്ങൾ വരുത്തുന്നു. ആർത്തവം വെെകുന്നതിലേക്ക് അമിത വ്യായാമം നയിച്ചേക്കാം.
ഹോർമോൺ അസന്തുലിതാവസ്ഥ…
ഹോർമോൺ അസന്തുലിതാവസ്ഥ പ്രത്യേകിച്ച് ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നീ ഹോർമോണുകൾ ഉൾപ്പെടുന്നവ, ആർത്തവ ക്രമക്കേടുകളുടെ ഒരു സാധാരണ കാരണമായി അറിയപ്പെടുന്നു. ഈ മാറ്റങ്ങൾ ആർത്തവത്തിന്റെ സമയം, ദൈർഘ്യം, തീവ്രത എന്നിവയെ ബാധിക്കുന്നു. കൂടാതെ ഹോർമോൺ അസന്തുലിതാവസ്ഥ മലബന്ധം, വയറിളക്കം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ എന്നിങ്ങനെ നിരവധി ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം.
ഭാരം കൂടുകയോ കുറയുകയോ ചെയ്യുന്നത്….
ഭാരം കൂടുകയോ കുറയുകയോ ചെയ്യുന്നത് ഹോർമോൺ ബാലൻസിനെ ബാധിച്ചേക്കാം. ഇത് ക്രമരഹിതമായ ആർത്തവത്തിലേക്ക് നയിക്കുന്നുവെന്ന് എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസം ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക