കടുത്ത വേനലില്‍ സണ്‍ ടാന്‍ എല്ക്കുന്നത് പലരുടെയും പ്രശ്നമാണ്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് സൃഷ്ടിക്കുന്നു. ഇത്തരം സൺ ടാൻ അഥവാ കരുവാളിപ്പ് മട്ടൻ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടികൈകളുണ്ട്. അത്തരത്തിലൊന്നാണ് തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍.
തക്കാളി നിരവധി ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ്. വിറ്റാമിന്‍ എ, ഫോസ്ഫറസ്, നാരുകള്‍, വിറ്റാമിന്‍ സി, കെ, ബി 6, ഫോളേറ്റ്, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, പ്രോട്ടീന്‍, ലൈക്കോപീന്‍ എന്നിവ തക്കാളിയില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സിയുടെയും മറ്റ് ആന്റിഓക്സിഡന്റുകളുടെയും മികച്ച ഉറവിടമായ തക്കാളി ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍ ചര്‍മ്മത്തെ സംരക്ഷിച്ച് നിർത്താൻ മികച്ചതാണ്. മുഖത്തെ കരുവാളിപ്പ്, കറുത്ത പാടുകള്‍, ചുളിവുകള്‍, ബ്ലാക്ക്ഹെഡ്സ് തുടങ്ങിയവയെ ഇല്ലാതാക്കാനും മുഖം തിളങ്ങാനും തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍ ഉപകാരപ്പെടും.
ഇതിനായി കുറച്ച് തക്കാളിയുടെ നീര് എടുക്കുക ഒരു ടീസ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി നന്നായി മസാജ് ചെയ്യാം. 15- 20 മിനിറ്റ് വെച്ചതിന് ശേഷം കഴുകി കളയാം. പുറത്ത് പോയി വരുമ്പോള്‍ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കരുവാളിപ്പ് നീക്കാൻ സഹായിക്കും. അതുപോലെ രണ്ട് ടേബിള്‍ സ്പൂണ്‍ തൈര് എടുത്ത്, അതിലേക്ക് തക്കാളി നീര് കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടുന്നതും മുഖത്തെ കരുവാളിപ്പ് അകറ്റാനും ബ്ലാക്ക്ഹെഡ്സ് മാറ്റാനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക