വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മന്ദാകിനി’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. നിരവധി ചിരി മുഹൂർത്തങ്ങൾ ഉൾക്കൊള്ളിച്ച് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ അൽത്താഫ് സലീം, അനാർക്കലി മരിക്കാർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഒരു സർപ്രൈസ് കഥാപാത്രമായി പ്രിയ വാര്യരും പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ സ്ത്രീ കഥാപാത്രങ്ങളുടെ മാസ്സ് എൻട്രിയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഷിജു എം ഭാസ്കർ, ശാലു എന്നിവർ കഥയെഴുതിയിരിക്കുന്ന ചിത്രം സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് നിർമ്മിക്കുന്നത്. ഒരു കോമഡി എന്റർടൈനറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ബിബിൻ അശോകും ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഷിജു എം ഭാസ്കറും ആണ്.
മലയാളത്തിലെ പ്രശസ്ത സംവിധായകരായ ലാൽ ജോസ്, ജൂഡ് ആന്റണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവർ സുപ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ ആരോമൽ എന്ന കഥാപാത്രമായി അൽത്താഫ് വേഷമിടുമ്പോൾ അമ്പിളി എന്ന കഥാപാത്രത്തെയാണ് അനാർക്കലി മരിക്കാർ അവതരിപ്പിക്കുന്നത്.
ഇവരെ കൂടാതെ ഗണപതി, ജാഫർ ഇടുക്കി, സരിത കുക്കു, അശ്വതി ശ്രീകാന്ത്, വിനീത് തട്ടിൽ, കുട്ടി അഖിൽ, അഖിലനാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്, രശ്മി അനിൽ, ബബിത ബഷീർ, പ്രതീഷ് ജേക്കബ്, അമ്പിളി സുനിൽ, അഖിൽ ഷാ, അജിംഷാ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക