പ്രഭാസിന്റെ പുതിയ ചിത്രം കല്‍ക്കി 2898 എഡി സിനിമ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. മെയ് ഒമ്പതിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. റിലീസ് നീട്ടിവെച്ചുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പുതുക്കിയ റിലീസ് ജൂണ്‍ ഇരുപത്തിയേഴിനായിരിക്കും.
നെറ്റ്ഫ്ലിക്സ് ആണ് കല്‍ക്കി 2898 എഡിയുടെ ഒടിടി റൈറ്റ്സ് നേടിയിരിക്കുന്നത്. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയ സംവിധായകൻ നാഗ് അശ്വിൻ പ്രഭാസ് ചിത്രത്തിന്റെ കഥ 6000 വര്‍ഷങ്ങളിലായി വ്യാപരിച്ച് കിടക്കുന്നതായിരിക്കും എന്നും പറഞ്ഞിരുന്നു. ഒമ്പത് ഭാഗങ്ങളുണ്ടാകും കല്‍ക്കി 2989 എഡിക്ക് എന്നാണ് എന്ന് നടൻ അഭിനവ് ഒരു അഭിമുഖത്തില്‍ പറഞ്ഞതായി ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ദേശീയതലത്തില്‍ അംഗീകാരം നേടിയ പ്രശസ്ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിൻ ഒരുക്കുന്ന കല്‍ക്കി 2898 എഡിയുടെ ടീസറിന് ഒരു മിനിട്ടും 23 സെക്കൻഡുമാണ് ദൈര്‍ഘ്യമെന്നും ഉടനെ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ദീപിക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും വരുന്നുണ്ട് എന്നത് ആവേശത്തിലാക്കുന്നു. പ്രഭാസ് നായകനാകുന്നത് ടൈം ട്രാവല്‍ ചിത്രം അല്ല എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു. സംവിധായകൻ നാഗ് അശ്വിൻ തിരക്കഥാകൃത്തുമായ ചിത്രത്തിന്റെ പിആര്‍ഒ ശബരിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക