നടനും സംവിധായകനുമായ അൽത്താഫ് സലീം സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘ഓടും കുതിര ചാടും കുതിര’ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ ആണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്.
കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിൽ ഫഹദിന്റെ നായികയായി എത്തുന്നത്. ഇരുവരും ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ഓടും കുതിര ചാടും കുതിര’ എന്ന ചിത്രത്തിനുണ്ട്. ഇവരെ കൂടാതെ രേവതി പിള്ള, ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്, ലാൽ, രഞ്ജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാർ, ശ്രീകാന്ത് വെട്ടിയാർ,സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സെൻട്രൽ പിക്ചർസ് തിയേറ്ററിൽ എത്തിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ജിന്റോ ജോർജും സംഗീതം നിർവഹിച്ചിരിക്കുന്നത് ജസ്റ്റിൻ വർഗീസുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക