കൊച്ചി: ദിലീപ് നായകനായി എത്തിയ പവി കെയര്‍ടേക്കറിന് സംസ്ഥാനത്തെ തീയറ്ററുകളില്‍ മികച്ച പ്രതികരണം കിട്ടുന്നുണ്ട്. നർമ്മ മുഹൂര്‍ത്തങ്ങളുമായി ഹൃദയംതൊടുന്ന നിരവധി രംഗങ്ങള്‍ ചിത്രത്തെ ആകര്‍ഷിക്കുന്നു. തമാശയ്ക്കും പ്രണയത്തിനും പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രമാണ് പവി കെയർ ടേക്കർ. തിയറ്റററുകളില്‍ ഒരു ഫീല്‍ ഗുഡ് ചിത്രമായി ആസ്വദിക്കാവുന്നതുമാണ് പവി കെയര്‍ടേക്കര്‍. സുവര്‍ണ കാലഘട്ടത്തിലെ ദിലീപിന്റെ കോമഡി രംഗങ്ങളുടെ ഓര്‍മകള്‍ പവി കെയര്‍ടേക്കര്‍ മനസിലേക്ക് എത്തിക്കും എന്നാണ് ആദ്യ റിവ്യൂകള്‍ പുറത്തുവന്നത്.
ഏപ്രില്‍ 26ന് റിലീസ് ചെയ്ത ചിത്രം ഞായറാഴ്ചത്തെ കളക്ഷന്‍ അടക്കം ഇതുവരെ ഇന്ത്യന്‍ ബോക്സോഫീസില്‍ 3.50 കോടി നേടിയിട്ടുണ്ട്. റിലീസ് ദിവസം 1.05 കോടിയായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍, ശനിയാഴ്ച രണ്ടാം ദിനത്തില്‍ കളക്ഷൻ 1.15 കോടിയായി. മൂന്നാം ദിനമായ ഞായറാഴ്ച 1.30 കോടിയായി കളക്ഷൻ.
വിനീത് കുമാറാണ് പവി കെയര്‍ടേക്കറിന്റെ സംവിധായകൻ. സ്വാതി, റോസ്മി, ശ്രേയ, ജോധി, ദില്‍ന എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഇവർക്ക് പുറമേ ജോണി ആന്റണി, രാധിക ശരത്കുമാര്, ധര്മജൻ ബോള്‍ഗാട്ടി, സ്ഫടികം ജോര്‍ജ് എന്നിവരും ചിത്രത്തിൽ വേഷമിട്ടിരിക്കുന്നു. സനു താഹിറാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. തിരക്കഥ എഴുതിയിരിക്കുന്നത് രാജേഷ് രാഘവനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക