മുംബൈ: മുംബൈയിൽ ചിക്കൻ ഷവർമ്മ കഴിച്ചതിനെ തുടർന്ന് 12പേർക്ക് ഭക്ഷ്യവിഷബാധ. ഗോരെഗാവിലാണ് നിരവധിപേർക്ക് ഭക്ഷ്യവിഷബാധ ഏറ്റത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഭക്ഷ്യവിഷബാധ കാരണം 12 പേരെയാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇവരിൽ ഒമ്പത് പേർ ആശുപത്രി വിട്ടതായും മറ്റ് മൂന്ന് പേർ സുഖം പ്രാപിച്ചുവരിന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഗോരേഗാവിലെ സന്തോഷ് നഗർ പ്രദേശത്തെ സാറ്റലൈറ്റ് ടവറിലെ ഒരു ഹോട്ടലിൽ നിന്ന് വെള്ളിയാഴ്ച ചിക്കൻ ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ചിക്കൻ ഷവർമ വാങ്ങി കഴിച്ച 12 പേരെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചത് മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളി, ശനി എന്നി ദിവസങ്ങളിലായി 12 പേരാണ് ആരോഗ്യ പ്രശ്നങ്ങൾ പ്രകടമാക്കി ചികിത്സക്കായി എത്തിയത്. ഇതിൽ 9 പേർ ആശുപത്രി വിട്ടെന്നും മൂന്ന് പേർ ചികിത്സയിലാണെന്നും കോർപ്പറേഷൻ ഉദ്യോഗസ്ഥൻ അറിയിച്ചു. എന്നാൽ ഏത് ഹോട്ടലിൽ നിന്നാണെന്നോ മറ്റോ വ്യക്തമാക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല. ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി ഷവർമ കഴിച്ച് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക