പാചകം ദിവസവും ചെയ്യുന്നവരാണെങ്കിലും ചിലപ്പോഴൊക്കെ അബദ്ധങ്ങൾ പറ്റാറുണ്ട്. പറഞ്ഞു വരുന്നത് കറികളിൽ എരിവോ ഉപ്പോ ഒക്കെ കൂടുന്നതിനെ കുറിച്ച് തന്നെയാണ്. മസാലകളിൽ എന്ത് തന്നെ കൂടിയാലും പിന്നീട് ആ കറി ഉപയോഗിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. അങ്ങനെയെങ്കിൽ എരിവിന്റെ കാഠിന്യം കുറച്ചു കറി കളയാതെ എങ്ങനെ മസാലയുടെ രുചി കുറയ്ക്കാമെന്നു ചിന്തിച്ചിട്ടുണ്ടോ? ഇനി പറയുന്ന പൊടികൈകൾ പരീക്ഷിച്ചാൽ മതി, വളരെ എളുപ്പത്തിൽ തന്നെ എരിവ് കുറയ്ക്കാൻ കഴിയും.
*എരിവ് കൂടിയാൽ കറിയിൽ വെള്ളം ഒഴിച്ച് നേർപ്പിക്കുക എന്നതാണ് ആദ്യപടി. എന്നാൽ രുചിയൊട്ടും കുറയാതെ എരിവ് കുറയ്ക്കണമെങ്കിൽ കുറച്ച് തേങ്ങാപ്പാലോ ടൊമാറ്റോ സോസോ അല്ലെങ്കിൽ പച്ചക്കറികൾ വേവിച്ച ബ്രോതോ ചേർത്താൽഉത്തമം.
*വേണമെങ്കിൽ തേങ്ങാപാലിന് പകരമായി ക്രീമും ചേർക്കാവുന്നതാണ്. കറി രുചികരമാകുമെന്നു മാത്രമല്ല, നല്ലതു പോലെ കുറുകി കിട്ടും എരിവും കുറയും.
*കറിയുടെ എരിവ് യോഗർട്ട് ചേർത്തും കുറയ്ക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ട ഒരു കാര്യം കറിയുടെ രുചിയുമായി മേല്പറഞ്ഞവയെല്ലാം ചേർന്നു പോകുമോ എന്നുതന്നെയാണ്.
* കറിയുടെ ഘടനയിൽ വ്യത്യാസം ഒട്ടും തന്നെയും വരികയില്ലെന്നു ഉറപ്പുണ്ടെങ്കിൽ പഞ്ചസാരയോ തേനോ ചേർത്തും എരിവ് കുറയ്ക്കാവുന്നതാണ്.
*വിനാഗിരി അല്ലെങ്കിൽ നാരങ്ങാനീര് ചേർത്താൽ ചില കറികളുടെ മണവും രുചിയും ഇരട്ടിക്കും. എരിവ് കൂടിയ കറികളിലും വിനാഗിരിയോ നാരങ്ങാനീരോ ചേർത്ത് എരിവ് കുറയ്ക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക