തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് പൂജ ഹെഗ്ഡെ. ഈയടുത്തായി പൂജ ഹെഗ്ഡെ തെന്നിന്ത്യൻ സിനിമകളില്‍ സജീവല്ലായിരുന്നു. നടി പൂജ ഹെഗ്ജ ഹിന്ദി സിനിമകളിലാണ് അധികവും ശ്രദ്ധകേന്ദ്രീകരിച്ചത്. തെന്നിന്ത്യയിലേക്ക് വീണ്ടും എത്തുന്ന പൂജ തന്റെ പ്രതിഫലം വെട്ടിക്കുറച്ചെന്ന പുതിയ റിപ്പോര്‍ട്ടാണ് സിനിമാ മാധ്യങ്ങളില്‍ വലിയ ചർച്ചയ്ക്ക് വഴിവെക്കുന്നത്.
സംവിധായകൻ കാര്‍ത്തിക് ദന്ദു ഒരുക്കുന്ന പുതിയ സിനിമയിൽ പൂജ ഹെഗ്ഡെ നായികയാകുമെന്നാണ് റിപ്പോര്‍ട്ട്, നാഗചൈതന്യയാണ് പൂജ ഹെഗ്ഡെ നായികയാകുന്ന ചിത്രത്തിലെ നായകൻ. സാധാരണ പൂജ ഹെഗ്ഡെ മൂന്ന് കോടിയോളം പ്രതിഫലം വാങ്ങാറുണ്ട്. എന്നാല്‍ നിലവില്‍ പൂജ രണ്ട് കോടിക്കും താഴെ മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളു എന്നാണ് സിനിമാ ലോകത്ത് നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍.
പൂജ ഹെഗ്ഡെയും പ്രഭാസും രസത്തിലല്ലെന്ന് വാര്‍ത്ത വ്യാപകമായി പ്രചരിച്ചത് ചർച്ചയ്ക്ക് വഴിവെച്ചിരുന്നു . എന്നാല്‍ അത്തരം റിപ്പോര്‍ട്ടുകളില്‍ കാര്യമില്ലെന്നാണ് താരം അഭിമുഖത്തില്‍ വ്യക്തമാക്കുന്നത് . നിര്‍ഭാഗ്യവശാല്‍ നെഗറ്റീവിറ്റി പലപ്പോഴും വിറ്റഴിക്കപ്പെടുന്നുവെന്നാണ് താരം പ്രതികരിച്ചിരിച്ചതും ശ്രദ്ധയാകര്‍ഷിച്ചു. സത്യമല്ലെങ്കിലും കുറിച്ച് ആള്‍ക്കാര്‍ക്ക് അതിനെ കുറിച്ച് സംസാരിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും ‘രാധേ ശ്യാം’ ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി പൂജ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക