മോഹൻലാൽ നായകനായ ഏറ്റവും പുതിയ സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. എൽ 360 എന്നാണ് ചിത്രത്തിന് താൽക്കാലിക പേരിട്ടിരിക്കുന്നത്. സംവിധായകൻ തരുണ്‍ മൂര്‍ത്തിയുടേതായി ഒരുങ്ങുന്ന ചിത്രത്തിലെ നായകൻ മോഹൻലാലിന്റെ ഒരു വേറിട്ട ഫോട്ടോ പ്രചരിക്കുന്നതാണ് ചര്‍ച്ചയാകുന്നത്.ചിത്രത്തിൽ സാധാരണക്കാരനായാണ് മോഹൻലാലെത്തുന്നത്.
മോഹൻലാലിനെ നായകനാക്കി രജപുത്ര നിര്‍മിക്കുന്ന ചിത്രമാണ് എല്‍ 360. എല്‍ 360ല്‍ മോഹൻലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറാണ്. മോഹൻലാല്‍ ഒരു റിയലിസ്റ്റിക് നായക കഥാപാത്രത്തെ എല്‍ 360ല്‍ അവതരിപ്പിക്കുന്നുവെന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത.
തരുണ്‍ മൂര്‍ത്തിയുടെ എല്‍ 360 സിനിമ സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. തൊടുപുഴയിലാണ് ചിത്രീകരണം നടക്കുന്നത്. നീണ്ട 15 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാൽ- ശോഭന ജോഡികൾ ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
നാല് വർഷങ്ങൾക്ക് ശേഷം ശോഭന അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണിത്. മലയാളത്തിൽ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന അവസാനമായി അഭിനയിച്ചത്. മോഹൻലാലിന്റെ 360-ാമത് ചിത്രമാണിത്. രജപുത്ര രഞ്ജിത്താണ് ചിത്രത്തിന്റെ നിര്‍മാതാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക