ആരോഗ്യകരവും പോഷകപ്രദവുമായ ഉഷ്ണമേഖലാ ഫലമാണ് പാഷൻ ഫ്രൂട്ട്. ഒരു പാഷൻ ഫ്രൂട്ടിൽ ഒമ്പത് ശതമാനം വിറ്റാമിൻ സി, വിറ്റാമിൻ എ എട്ട് ശതമാനവും, ഇരുമ്പ്, പൊട്ടാസ്യം എന്നിവ രണ്ട് ശതമാനവും അടങ്ങിയിട്ടുണ്ട്.
പാഷൻ ഫ്രൂട്ട് നാരുകൾ, വിറ്റാമിൻ സി, വിറ്റാമിൻ എ എന്നിവയുടെ നല്ലൊരു ഉറവിടമാണ്. പാഷൻ ഫ്രൂട്ടിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
നാരുകൾ അടങ്ങിയ ഭക്ഷണക്രമം ദഹനപ്രക്രിയയെ സുഗമമാക്കാൻ സഹായിക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു. നാരുകൾ ധാരാളമായി പാഷൻ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം തടയുന്നതിന് വളരെ നല്ലതാണ്.
പൈറ്റോ ന്യൂട്രിയന്റ് പാഷൻ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ വളരെ നല്ലതാണ്. പാഷൻ ഫ്രൂട്ടിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യകരമായ ചർമ്മകോശങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ഉറച്ചതും ആരോഗ്യമുള്ളതുമായ ചർമ്മം നിലനിർത്തുകയും ചെയ്യും.
നാരുകളുടെ സമൃദ്ധിയും കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സും പാഷൻ ഫ്രൂട്ട് പ്രമേഹരോഗികൾക്ക് ഉത്തമമാണ്. ലയിക്കുന്ന ഫൈബർ പെക്റ്റിൻ വിശപ്പിനെ നിയന്ത്രിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക