ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് നവ്യ നായർ. ഒരുപിടി നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ച താരം അഭിനയ ജീവിതത്തിൽ നിന്നും വിവാഹശേഷം വിട്ടുനിൽക്കുകയും 2022ൽ പുറത്തിറങ്ങിയ ‘ഒരുത്തി’ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തുകയും ചെയ്തിരുന്നു.
സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും സമൂഹ മാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെയാണ് മകൻ സായിക്കൊപ്പം താരം ബാലി യാത്ര നടത്തിയത്. ഇപ്പോഴിതാ ബാലിയിൽ നിന്നും എടുത്ത ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം.
നവ്യാനായരുടെ മകൻ സായിയാണ് ചിത്രങ്ങൾ തമറയിൽ പകർത്തിയിരിക്കുന്നത്. ഫോട്ടോയിലുള്ള ഗ്ലാസ്സിൽ പതിഞ്ഞ ചിത്രത്തിലൂടെയാണ് മൊബൈലിൽ നവ്യയുടെ ചിത്രം എടുക്കുന്നത് സായിയാണെന്ന് മനസ്സിലാക്കാൻ സാധിക്കുക.
സമൂഹ മാധ്യമങ്ങളിലൂടെ കുഞ്ഞു വിശേഷങ്ങൾ പോലും പങ്കുവെക്കാറുള്ള താരം ടെലിവിഷൻ പരിപാടികളിൽ ജഡ്ജായും അതിഥിയായും എല്ലാം പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്. ‘ജാനകി ജാനേ’ എന്ന അനീഷ് ഉപാസന സംവിധാനം ചെയ്ത ചിത്രത്തിലാണ് താരം ഏറ്റവും ഒടുവിൽ വേഷമിട്ടത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക