25 വർഷങ്ങൾക്ക് ശേഷം എ ആർ റഹ്മാനും പ്രഭു ദേവയും വീണ്ടും ഒന്നിക്കുന്നു.#ARRPD6 എന്ന താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഒരുവരും വീണ്ടും ഒന്നിക്കുന്നത്. ബിഹൈൻഡ്വുഡ്സിന്റെ സ്ഥാപകനും സിഇഒയുമായ മനോജ് എൻഎസ് സംവിധാനം ചെയ്യുന്ന ചിതമാണിത്. ഇരുവരും വീണ്ടും ഒന്നിക്കുന്നത് ആരാധകരേയും ആവേശത്തിലാക്കുകയാണ്.
ചിത്രത്തിൽ യോഗി ബാബുവും മലയാളത്തിലെ അഭിനേതാക്കളായ അജു വർഗീസും അർജുൻ അശോകനും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രീകരണം ആരംഭിച്ചെന്നറിയിച്ചിരിക്കുകയാണ് നടൻ അജു വർഗീസ് ആണ് അറിയിച്ചത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
പ്രഭുദേവ നായകനായ കടലൻ, ലവ് ബേർഡ്സ്, മിസ്റ്റർ റോമിയോ, മിൻസാര കനവ് തുടങ്ങിയ ചിത്രങ്ങളിൽ സംഗീതം എ ആർ റഹ്മാനായിരുന്നു. ‘ചിക്കു ബുക്കു റൈലേ’, ‘പേട്ടൈ റാപ്പ്’, ‘ടേക്ക് ഇറ്റ് ഈസി ഉർവശി’ തുടങ്ങിയ ഗാനങ്ങൾ ചാർട്ട്ബസ്റ്ററുകളായി മാറിയവയാണ്.
പ്രേക്ഷകര്‍ ഏറ്റെടുത്ത് വലിയ ബ്ലോക്ക്ബസ്റ്ററിലേക്ക് കുതിക്കുന്ന ആടുജീവിതത്തിലെ പുതിയ ഗാനമാണ് എ.ആര്. റഹ്മാന്റേതായി അവസാനം പുറത്തിറങ്ങിയത്. അറബിക് ഭാഷയില്‍ രചിക്കപ്പെട്ടിട്ടുള്ള ഗാനത്തിന്റെ വരികള്‍ എഴുതി സംഗീതം നല്‍കിയിരിക്കുന്നത് എ.ആര്. റഹ്മാനാണ്.
രാജാ ഹസനും ഫൈസ് മുസ്തഫയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. യുട്യൂബില്‍ റിലീസായ ഗാനം മികച്ച അഭിപ്രായത്തോടെയാണ് മുന്നേറുന്നത്. രാജ ഹസനും ഫൈസ് മുസ്തഫയും എ.ആര്. റഹ്മാനും ചേര്‍ന്ന് ഗാനം ആലപിക്കുന്ന ദൃശ്യങ്ങളും പാട്ടിന്റെ വീഡിയോയില്‍ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക