കനത്ത ചൂടിനെ തുടർന്ന് തമിഴ്നാട്ടിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ ഏഴു ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു കൂടാതെ 8 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാനത്ത് ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്. തമിഴ്നാട്ടിലെ കൃഷ്ണഗിരി, ധർമ്മപുരി, നാമക്കൽ, കള്ള കുറിച്ചി, ഈറോഡ്, പെരമ്പലൂർ, കരൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചപ്പോൾ കോയമ്പത്തൂർ, തിരുപ്പൂർ, ട്രിച്ചി, തിരുവണ്ണാമലൈ, തിരുപ്പത്തൂർ, വെല്ലൂർ, റാണി പേട്ട് എന്നീ ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്നലെ മാത്രം കരൂർ ജില്ലയുടെ പരിധിയിൽ 44 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ചൂട് അനുഭവപ്പെട്ട ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെയ് 6 വരെ അവധി സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക