മെച്ചപ്പെട്ട ജോലി നേടി കരിയർ ഭദ്രമാക്കുക എന്നത് ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ്. മെച്ചപ്പെട്ട ജോലി നേടാൻ ആഗ്രഹിക്കുന്ന കായിക താരങ്ങൾക്ക് അവസരം ഒരുക്കുകയാണ് റെയിൽവേ. നോർത്തേൺ റെയിൽവേയിലാണ് കായിക താരങ്ങൾക്ക് മെച്ചപ്പെട്ട ജോലി നേടാൻ അവസരം ഒരുക്കിയിരിക്കുന്നത്. ആകെ 38 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
18 മുതൽ 25 വയസ്സു വരെ പ്രായ പരിധിയുള്ളവർക്ക് മെയ് 16 വരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാൻ സാധിക്കും. പത്താം ക്ലാസ് ജയിച്ചവർക്കും പത്താം ക്ലാസിന് തുല്യമായ യോഗ്യതയുള്ളവർക്കും റെയിൽവേയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടാതെ ഫുട്ബോൾ, വെയിറ്റ് ലിഫ്റ്റിംഗ്, അത്ലറ്റിക്സ്, ബോക്സിങ്, സ്വിമ്മിംഗ്, ടേബിൾ ടെന്നീസ്, ഹോക്കി, ബാഡ്മിന്റൺ, കബഡി, റെസ്ലിംഗ്, ചെസ്സ് എന്നീ കായിക ഇനങ്ങളിൽ യോഗ്യത ഉള്ളവർക്കാണ് റെയിൽവേ അവസരം ഒരുക്കുന്നത്.
അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ സ്പോർട്സ് യോഗ്യതകളെക്കുറിച്ച് അറിയുന്നതിനും മറ്റ് വിവരങ്ങൾ അറിയുന്നതിനുമായി ഔദ്യോഗിക വെബ്സൈറ്റ് ആയ www.rrcnr.org സന്ദർശിക്കാവുന്നതാണ്. അപ്പോൾ എങ്ങനാ ഒട്ടും വൈകിക്കാതെ ഇപ്പോൾ തന്നെ അപേക്ഷ സമർപ്പിക്കുകയല്ലേ
പ്രതികരിക്കാൻ ഇവിടെ എഴുതുക