കാറെന്നാൽ ഒരു കാലത്ത് അംബാസഡറായിരുന്നു നമുക്ക്. ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട കാറായി അംബാസഡർ വർഷങ്ങളോളം രാജാവിനെ പോലെ ഇന്ത്യൻ നിരത്തുകളിൽ ഓടി. രാജ്യാന്തര വാഹന നിർമാതാക്കൾ നിരത്തു കീഴടക്കും മുമ്പും അതിനു ശേഷവും കാലങ്ങളോളം ഇന്ത്യന്‍ പ്രധാനമന്ത്രി മുതല്‍ സാധാരണക്കാര്‍ വരെയുള്ളവരുടെ ഇഷ്ടവാഹനമായി വിലസി അംബാസഡർ ഇന്നത്തെ ഒരു നൊസ്റ്റാൾജിയ കൂടിയാണ്.
എന്നാൽ ഇപ്പോളിതാ അംബാഡഡര്‍ വീണ്ടും ഇന്ത്യന്‍ വിപണി കീഴടക്കാന്‍ വരുന്നുവെന്ന സന്തോഷ വാര്‍ത്തയാണ് ആരാധകര്‍ക്ക് മുന്നിലെത്തുന്നത്. മോശം വില്‍പ്പനയും സാമ്പത്തിക പ്രശ്നങ്ങളും കാരണം 2013-14 കാലഘട്ടങ്ങളില്‍ അംബാസഡറിന്റെ നിര്‍മാണം അവസാനിപ്പിക്കുകയായിരുന്നു. അംബാസഡര്‍ കാറിനെ ഈ വര്‍ഷം പുത്തന്‍ രൂപത്തില്‍ വിപണിയിലിറക്കാനുള്ള തീരുമാനത്തിലാണ് കാറിന്റെ നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ്.
ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് ഉപസ്ഥാപനമായ ഹിന്ദ് മോട്ടോര്‍ ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യയും ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ പ്യൂഷോയും ചേര്‍ന്നാണ് പുത്തന്‍ അംബാസഡറിനെ നിരത്തിലിറക്കുന്നത്. 2017ല്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സില്‍ നിന്നും 80 കോടിക്ക് അംബാസഡറിന്റെ അവകാശം പ്യൂഷോ വാങ്ങിയിരുന്നു. സുഖകരമായ യാത്ര പ്രദാനം ചെയ്യുന്നതും കാറിനുള്ളിലെ വിശാലമായ സൗകര്യവുമാണ് അംബാസഡറിന്റെ ഏറ്റവും വലിയ പ്രത്യേകത.
പുതിയ അംബാസഡറിലും ഈ ഗുണങ്ങള്‍ പ്രദാനം ചെയ്യാനാണ് ഹിന്ദുസ്ഥാന്‍ മോട്ടോര്‍സും പ്യൂഷോയും ആലോചിക്കുന്നത്. മാത്രവുമല്ല, പുതിയ ഉപഭോക്താക്കള്‍ക്ക് വേണ്ടി ആധുനികമായ ഫീച്ചറുകളും കാറില്‍ ഉള്‍പ്പെടുത്താന്‍ പ്യൂഷോ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ പുതിയ അംബാസഡറിന്റെ എഞ്ചിന്റെ ഭാഗങ്ങള്‍ നിര്‍മാണ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പോര്‍ഷേ, ബിഎംഡബ്ല്യു, ബെന്‍സ് തുടങ്ങി നിരവധി ആരാധകരുള്ള വിലപിടിപ്പുള്ള പല കാറുകളും ഇന്ന് നിരത്തിലുണ്ട്. എന്നാല്‍ വലിയ വിലയില്ലെങ്കില്‍ പോലും ഈ മുന്‍നിര കാര്‍ കമ്പനികള്‍ ഉണ്ടാക്കിയ ജനപ്രിയത വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉണ്ടാക്കിയെടുത്ത കമ്പനിയാണ് അംബാസിഡര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക