കടുത്ത ചൂടിൽ കഷ്ടപ്പെടുന്നവരാണ് നാം. കഠിനമായ ചൂട് കാരണം പകൽ സമയം പുറത്തിറങ്ങാനോ രാത്രിയിൽ സ്വസ്ഥമായി ഉറങ്ങാനോ പോലും ബുദ്ധിമുട്ടുന്ന അവസ്ഥ. എന്നാൽ ദേഹത്ത് ഘടിപ്പിക്കാൻ ഒരു എ.സിയുമായി ഇതാ സോണി.
‘റിയോൺ പോക്കറ്റ് 5’ എന്നാണ് ഇതിന്റെ പേര്. ‘സ്മാർട് വെയറബിൾ തെർമോ ഡിവൈസ് കിറ്റ്’ എന്നാണ് ഈ ഉപകരണത്തെ കമ്പനി വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ മാസം 23 നാണ് കമ്പനി ഇത് അവതരിപ്പിച്ചത്. അഞ്ച് കൂളിങ് ലെവലുകളും നാല് വാമിങ് ലെവലുകളുമുള്ള ഇത് കഴുത്തിന് പിറകിലായിട്ടാണ് ധരിക്കുക. ചൂട് കാലം, തണുപ്പുകാലം എന്നീ വ്യത്യാസങ്ങളില്ലാതെ ഇത് ഉപയോഗിക്കാം. തിരക്കേറിയ തീവണ്ടിയാത്രയ്ക്കിടെയും, ബസ് യാത്രയ്ക്കിടെയും പോലും ഇത് പ്രയോജനപ്പെടുത്താം.വിമാനയാത്രയ്ക്കിടെ തണുപ്പുകൂടുതൽ അനുഭവപ്പെടുന്നുണ്ടെങ്കിലും ചൂട് കിട്ടാനായി ഇത് ഉപയോഗിക്കാമെന്നാണ് കമ്പനി തരുന്ന വാഗ്ദാനം.
ഇതിനൊപ്പം റിയോൺ പോക്കറ്റ് ടാഗ് എന്നൊരു ഉപകരണവും ഉണ്ട്. ഈ ഉപകരണമാണ് ചുറ്റുപാടുമുള്ള സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ് വിവരങ്ങൾ കഴുത്തിൽ ധരിച്ച ഉപകരണത്തിലേക്ക് കൈമാറുകയും താപനില ക്രമീകരിക്കുകയും ചെയ്യുന്നത്. ശരീരത്തിന്റേയും ചുറ്റുപാടിന്റെയും താപനില സെൻസറുകളുടെ സഹായത്തോടെ മനസിലാക്കി ഈ ഉപകരണം സ്വയം പ്രവർത്തിക്കും.മാന്വലായും ഇത് ക്രമീകരിക്കാനാകും. റിയോൺ പോക്കറ്റ് ആപ്പിന്റെ സഹായത്തോടെയാണ് ഇത് മാന്വലായി ക്രമീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക