ഡൽഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യയുടെ പുതിയ ജഴ്സി പുറത്തിറങ്ങി. നീല ജഴ്സിക്കൊപ്പം ഓറഞ്ച് നിറം കലർന്നതാണ് പുതിയ ജഴ്സി. കുപ്പായത്തിലെ കൈയ്യുടെ ഭാഗമാണ് ഓറഞ്ച് നിറത്തിലുള്ളത്. ചില ഭാഗങ്ങളിൽ വെള്ള നിറവുമുണ്ട്. പുതിയ ഡിസൈനിലുള്ള കിറ്റ് സ്പോൺസർമാരായ അഡിഡാസാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ധരംശാല സ്റ്റേഡിയത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രകാശന വീഡിയോയിൽ രോഹിത് ശർമ, കുൽദീപ് യാദവ്,രവീന്ദ്ര ജദേജ എന്നിവർ അണിനിരന്നിട്ടുണ്ട്.
One jersey. One Nation.
Presenting the new Team India T20 jersey.Available in stores and online from 7th may, at 10:00 AM. pic.twitter.com/PkQKweEv95
— adidas (@adidas) May 6, 2024
ഒരു ഹെലികോപ്ടർ പോകുന്നത് കേൾക്കുന്ന ഇന്ത്യൻ താരങ്ങൾ മുകളിലേക്ക് നോക്കുന്നു. രോഹിത് ശർമ്മ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ വീഡിയോയിലുണ്ട്. ഹെലികോപ്ടറിൽ ഇന്ത്യൻ ജഴ്സി പ്രദർശിപ്പിക്കുകയാണ്. ഒരു രാജ്യം ഒരു ജഴ്സി എന്നാണ് പുതിയ കുപ്പായത്തെ അഡിഡാസ് വിശേഷിപ്പിച്ചിരിക്കുന്നത്.
ട്വന്റി 20 ലോകകപ്പിൽ ജൂൺ അഞ്ചിനാണ് ഇന്ത്യ ആദ്യ മത്സരം കളിക്കുന്നത്. അയർലൻഡ് രോഹിതിന്റെ സംഘത്തിന് എതിരാളികളാകും. കാനഡ പാകിസ്താൻ, അമേരിക്ക തുടങ്ങിയ ടീമുകൾ ആദ്യ ഘട്ടത്തിൽ ഇന്ത്യയുടെ എതിരാളികളാകും.
ടി20 ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമിനെ ബി.സി.സി.ഐ. ഈയടുത്ത് പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മ നായകനാകുന്ന ഇന്ത്യന്‍ ടീമില്‍ ഋഷഭ് പന്ത്, സഞ്ജു സാംസണ്, ശിവം ദുബെ, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ ഉള്‍പ്പെട്ടു. കെ.എല്‍. രാഹുല്‍, ശുഭ്മാന്‍ ഗില്‍, റിങ്കു സിങ് ഉള്‍പ്പെടെയുള്ളവര്‍ ടീമിലില്ല. ഓള്‍റൗണ്ടറായി അക്സര്‍ പട്ടേലും ടീമിലുള്‍പ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക