ഡൽഹി: രാജ്യത്ത് ഐഎസ്സി – ഐസിഎസ്ഇ സിലബസ് അനുസരിച്ചുള്ള പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാജ്യത്ത് മുഴുവനായി പരീക്ഷയെഴുതിയവരിൽ 99.47% വിദ്യാര്‍ത്ഥികളും പത്താം ക്ലാസിൽ വിജയിച്ചു. 98.19% ആണ് പന്ത്രണ്ടാം ക്ലാസിലേക്ക് രാജ്യത്തെ വിജയം. കേരളം ഉൾപ്പെടുന്ന തെക്കൻ മേഖലയിൽ പരീക്ഷയെഴുതിയവരിൽ 99.95% പേരും പന്ത്രണ്ടാം ക്ലാസിൽ വിജയിച്ചു. പത്താം ക്ലാസിൽ 99.99% വിദ്യാര്‍ത്ഥികളും പന്ത്രണ്ടാം ക്ലാസിൽ 99.93% വിദ്യാര്‍ത്ഥികളും കേരളത്തിൽ വിജയിച്ചു. www.cisce.org, results.cisce.org എന്നീ വെബ്സൈറ്റുകൾ ഉപയോഗിച്ച് ഫലം അറിയാനാവും.
സംസ്ഥാനത്ത് ഐസിഎസ്ഇയിൽ 160 സ്കൂളുകളും ഐഎസ്സിയിൽ സംസ്ഥാനത്ത് 72 സ്കൂളുകളുമാണ് വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയത്. ഐസിഎസ്ഇയിൽ 7186 വിദ്യാര്‍ത്ഥികൾ പരീക്ഷയെഴുതി. പരീക്ഷ എഴുതിയവരിൽ 3512 പേര് ആൺകുട്ടികളും 3674 പേര് പെൺകുട്ടികളുമായിരുന്നു. ഐഎസ്സിയിൽ 2822 വിദ്യാര്‍ത്ഥികളാണ് എഴുതിയത്. 1371 ആൺകുട്ടികളും 1451 പേര് പെൺകുട്ടികളുമായിരുന്നു.
സംസ്ഥാനത്ത് ഐസിഎസ്ഇയിൽ പരീക്ഷയെഴുതിയ എല്ലാ പെൺകുട്ടികളും ജയിച്ചു. എന്നാൽ ആൺകുട്ടികളിൽ 99.97% ആണ് വിജയശതമാനം. ഐഎസ്സി വിഭാഗത്തിലും പരീക്ഷയെഴുതിയ മുഴുവൻ പെൺകുട്ടികളും സംസ്ഥാനത്ത് വിജയിച്ചു. ആൺകുട്ടികളുടെ വിജയശതമാനം 99.85 ആണ്. ഐസിഎസ്ഇ വിഭാഗത്തിൽ സംസ്ഥാനത്ത് ഒരു കുട്ടിക്കും ഐഎസ്സി പ്ലസ് ടു വിഭാഗത്തിൽ രണ്ട് പേർക്കും ജയിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക