ഫാറ്റി ലിവര്‍ രോഗം കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ്. ആൽക്കഹോളിക് ഫാറ്റി ലിവര്‍ രോഗം എന്നാണ് മദ്യപാനം മൂലമുള്ളതിനെ പറയുന്നത്.മദ്യം ഉപയോഗിക്കാത്തവരിലും ഫാറ്റി ലിവര്‍ ഉണ്ടാകാറുണ്ട്. ഇതിനെ നോൺ ആൽക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് എന്ന് പറയുന്നു.പ്രോസസിഡ് ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ, ജങ്ക് ഫുഡ്, മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഫാറ്റി ലിവര്‍ സാധ്യതയെ തടയാന്‍ പരമാവധി ഒഴിവാക്കുന്നതാണ് ഉചിതം.
രോഗത്തിന്റെ ആദ്യഘട്ടത്തിൽ പലരിലും ലക്ഷണങ്ങള്‍ കാണാറില്ല. രോഗം പുരോഗമിക്കുമ്പോൾ, മുഖത്ത് രോഗ ലക്ഷണങ്ങള്‍ കണ്ടേക്കാം. അവ എന്തൊക്കെയാണെന്ന് അറിയാം..
1. മുഖം വീര്‍ത്തിരിക്കുന്നത് അഥവാ മുഖത്തെ വീക്കം ചിലപ്പോള്‍ ഫാറ്റി ലിവര്‍ രോഗത്തിന്റെ സൂചനയാകാം.
2. കഴുത്തിനും വായയ്ക്കും സമീപമുള്ള ഇരുണ്ട ചർമ്മവും ഇതിന്റെ സൂചനയാകാം.
3. മുഖത്ത് ചുവപ്പ് കാണപ്പെടുന്നതും നിസാരമാക്കേണ്ട.
4. വായയുടെ സമീപം കാണപ്പെടുന്ന ചില പാടുകളും അവഗണിക്കേണ്ട.
5.ഫാറ്റി ലിവറിന്റെ ലക്ഷണമാകാം മുഖത്തെയും ചര്‍മ്മത്തിലെയും ചൊറിച്ചിലും ബുദ്ധിമുട്ടും.
6. മുഖത്തിലും ചർമ്മത്തിലും കാണപ്പെടുന്ന മഞ്ഞനിറവും ഇതുമൂലമാകാം.
മറ്റ് ലക്ഷണങ്ങള്‍
പെട്ടെന്ന് മുറിവുണ്ടാകുക, ഒരു കാരണവുമില്ലാതെ ശരീരഭാരം കുറയുക, വിശപ്പില്ലായ്മ, മനംമറിച്ചില്‍, വയറിളക്കം, അടിവയറ്റിലെ വീക്കം, വീര്‍ത്ത വയര്‍, വയറു വേദന, രക്തസ്രാവം, തുടങ്ങിയവയൊക്കെ ഫാറ്റി ലിവര്‍ രോഗത്തിന്റെ സൂചനയാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക